കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ചാരവല പൊട്ടിച്ച് ഇറാനും ചൈനയും; മധ്യധരണ്യാഴിയില്‍ കപ്പലോട്ടം, വിടില്ലെന്ന് അമേരിക്ക

Google Oneindia Malayalam News

ദുബായ്: അമേരിക്കക്കെതിരെ ലോകത്ത് മുന്നിലുള്ള പ്രധാന രണ്ടു രാജ്യങ്ങളാണ് ചൈനയും ഇറാനും. മറ്റൊരു അമേരിക്കന്‍ വിരുദ്ധ ചേരിയായ റഷ്യ ഈ രണ്ട് രാജ്യങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ചൈനയും ഇറാനും ചേര്‍ന്ന് അമേരിക്ക ആഗോള തലത്തില്‍ നടത്തുന്ന നീക്കം പൊളിക്കാന്‍ ശ്രമിക്കുന്നുവെന്ന പുതിയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ഇറാനെതിരെ അമേരിക്ക ചുമത്തിയ ഉപരോധം തകര്‍ക്കാന്‍ ചൈന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇനിയും ഈ നീക്കം തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്നുമാണ് വൈറ്റ് ഹൗസിന്റെ ഭീഷണി. ഈ പ്രസ്താവനയ്ക്ക് കാരണമായത് ഇറാനില്‍ നിന്ന് ഇപ്പോഴും ചൈനീസ് കപ്പലുകളില്‍ എണ്ണ കയറ്റുമതി നടക്കുന്നുണ്ട് എന്ന വിവരമാണ്. അമേരിക്കന്‍ ഉപരോധം തകര്‍ക്കാന്‍ ചൈന ഇറാനുമായി സഹകരിക്കുന്നത് ട്രംപിന് വന്‍ തിരിച്ചടിയാണ്. ഒരുവേളയില്‍ ചൈനീസ് കപ്പലുകള്‍ പിടിക്കാന്‍ അമേരിക്ക നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നാണ് വിവരം....

ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളായിരുന്നു ഇന്ത്യയും ചൈനയും. ഈ രണ്ട് രാജ്യങ്ങള്‍ക്കും പിന്നിലാണ് യൂറോപ്പിന്റെ സ്ഥാനം. എന്നാല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ ഈ കണക്കുകള്‍ മാറി. ഇപ്പോള്‍ യൂറോപ്പും ഇന്ത്യയും എണ്ണ ഇറക്കുന്നില്ല. എന്നാല്‍ ചൈന മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

 ഇറാനെതിരായ നീക്കം

ഇറാനെതിരായ നീക്കം

ഇറാനെതിരെ ട്രംപ് അധികാരത്തിലേറിയ ഉടനെ നീക്കം ആരംഭിച്ചിരുന്നു. ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ ഒപ്പിട്ട ആണവ കരാര്‍ റദ്ദാക്കുകയാണ് ട്രംപ് ആദ്യം ചെയ്തത്. പിന്നീട് ഇറാനെതിരെ ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തു.

 യുദ്ധക്കപ്പലുകള്‍ എത്തി

യുദ്ധക്കപ്പലുകള്‍ എത്തി

ട്രംപിന്റെ ഈ നീക്കം പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീഷണി മുഴക്കി. അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ മേഖലിയലെത്തി. തൊട്ടുപിന്നാലെ ബ്രിട്ടനും യുദ്ധക്കപ്പലയച്ചു. അതിനിടെ പശ്ചിമേഷ്യയില്‍ ദുരൂഹമായ ചില ആക്രമണങ്ങളും നടന്നു.

 യുഎസ് സൈന്യം സൗദിയിലേക്ക്

യുഎസ് സൈന്യം സൗദിയിലേക്ക്

സൗദിയുടെ എണ്ണ ടാങ്കുകളും കപ്പലുകളും അരാംകോ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇതിന് പിന്നില്‍ ഇറാനാണെന്ന് ആരോപണം ഉയര്‍ന്നു. ഇറാന്‍ ആരോപണം നിഷേധിച്ചെങ്കിലും അമേരിക്ക സൗദിയുടെയും യുഎഇയുടെയും സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സൈനികരെ സൗദിയിലേക്ക് അയച്ചു.

പശ്ചിമേഷ്യയില്‍ സാന്നിധ്യം ശക്തമാക്കി

പശ്ചിമേഷ്യയില്‍ സാന്നിധ്യം ശക്തമാക്കി

3000 അമേരിക്കന്‍ സൈനികരും അത്യാധുനിക മിസൈലുകളുമെല്ലാം അമേരിക്ക സൗദിയിലേക്ക് അയച്ചു. ഖത്തറില്‍ അമേരിക്കയുടെ സൈന്യം വര്‍ഷങ്ങളായി തമ്പടിച്ചിട്ടുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യമുണ്ട്.

 ഇറാന്റെ പ്രധാന വരുമാനമാര്‍ഗം

ഇറാന്റെ പ്രധാന വരുമാനമാര്‍ഗം

ഇറാന്റെ പ്രധാന വരുമാനമാര്‍ഗം എണ്ണയാണ്. ഇറാന്റെ എണ്ണ ആരും വാങ്ങരുതെന്നും വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നുമാണ് അമേരിക്കയുടെ ഭീഷണി. ഈ സാഹചര്യത്തില്‍ ഇന്ത്യ പിന്‍മാറിയെങ്കിലും ചൈന പിന്‍മാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും ഇറാന്റെ എണ്ണ ചൈന വാങ്ങുന്നുണ്ടത്രെ.

 കപ്പലുകളെ നിരീക്ഷിക്കാന്‍

കപ്പലുകളെ നിരീക്ഷിക്കാന്‍

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന കപ്പലുകളെ നിരീക്ഷിക്കാന്‍ മധ്യധരണ്യാഴിയില്‍ അമേരിക്കന്‍ സൈന്യം റോന്തു ചുറ്റുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുകടത്തിന് സുരക്ഷ എന്ന പേരില്‍ ബ്രിട്ടീഷ് സൈന്യവും ഇവിടെയുണ്ട്. ഇവരുടെ ചാര ഡ്രോണുകളുടെ കണ്ണ് വെട്ടിച്ച് ചൈന ഇറാനില്‍ നിന്ന് എണ്ണ കൊണ്ടുപോകുന്നുവെന്നാണ് ആരോപണം.

 ഹോര്‍മുസ് വഴി...

ഹോര്‍മുസ് വഴി...

ലോകത്തെ ഏറ്റവും വലിയ ചരക്കുകടത്ത് പാതയാണ് ഹോര്‍മുസ്. ലോകത്തെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഹോര്‍മുസ് വഴി എളുപ്പമാണ്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന കടല്‍ മേഖലയാണിത്. ഇതുവഴിയാണ് ചൈനയുടെ കപ്പലുകളും പോകുന്നത്.

 സിഗ്നലുകള്‍ അപ്രത്യക്ഷമാകുന്നു

സിഗ്നലുകള്‍ അപ്രത്യക്ഷമാകുന്നു

ചൈനീസ് കപ്പലുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ഇടയ്ക്ക് അപ്രത്യക്ഷമാകുന്നതാണ് അമേരിക്കയ്ക്ക് സംശയം ഉണരാന്‍ കാരണം. സിഗ്നല്‍ നഷ്ടമായ ശേഷം ചൈനീസ് കപ്പലുകള്‍ കാണാറില്ലെന്നാണ് പറയുന്നത്. ചൈനീസ് എണ്ണ കമ്പനികളുടെ നിര്‍ദേശ പ്രകാരം കപ്പലുകള്‍ മനപ്പൂര്‍വം സിഗ്നലുകള്‍ ഓഫ് ചെയ്യുകയാണെന്നാണ് വൈറ്റ് ഹൗസിന്റെ ആരോപണം.

 വൈറ്റ് ഹൗസ് പ്രതികരണം

വൈറ്റ് ഹൗസ് പ്രതികരണം

അമേരിക്കയുടെ ഉപരോധം തകര്‍ക്കാനാണ് ചൈനയുടെ ശ്രമമെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിഗ്നലുകള്‍ ഓഫ് ചെയ്തുള്ള യാത്ര ശരിയല്ല. ഇത് ചൈനീസ് കമ്പനികള്‍ക്ക് ഗുണം ചെയ്യില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത്തരം കപ്പലുകളെ പിടിക്കാന്‍ യുഎസ് സൈന്യം ശ്രമിച്ചെങ്കിലും നടന്നില്ല.

 എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടി

എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടി

ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇറാന്‍ ഓരോ ദിവസവും ഉല്‍പ്പാദിപ്പിച്ചിരുന്നത് 25 ലക്ഷം ബാരല്‍ എണ്ണയാണ്. എന്നാല്‍ ഇപ്പോള്‍ നാല് ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഈ എണ്ണ ആര്‍ക്ക് വേണ്ടിയാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്നാണ് അമേരിക്ക പരിശോധിക്കുന്നത്. അപ്പോഴാണ് ചൈനീസ് കപ്പലുകളുടെ സംശയകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ടത്.

 ചൈനീസ് കമ്പനിക്കെതിരെ ഉപരോധം

ചൈനീസ് കമ്പനിക്കെതിരെ ഉപരോധം

കഴിഞ്ഞമാസം 25ന് ചൈനയുടെ രണ്ട് ഷിപ്പിങ് കമ്പനികള്‍ക്കും അഞ്ച് പ്രമുഖ വ്യക്തികള്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഈ നടപടി. അതിന് ശേഷമാണ് ചൈനീസ് കമ്പനിയുടെ കപ്പലുകള്‍ അവരുടെ സിഗ്നല്‍ ഓഫ് ചെയ്ത് യാത്ര ചെയ്യാന്‍ തുടങ്ങിയത്. ഈ കപ്പലുകളെ പിടിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ സൈനിക കപ്പലുകള്‍.

ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!! ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ക്യാംപുകള്‍ തകര്‍ത്തു, നിരവധി മരണം

English summary
China ships carrying Iran oil; US move fail to catch it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X