കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന്റെ ഉത്തരവാദിത്തം ചൈന ഏറ്റെടുക്കണം; യുഎൻ വാർഷകത്തിൽ തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടൺ; ലോകത്ത് കൊവിഡ് വ്യാപനത്തിന് കാരണം ചൈനയെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭ (യുഎന്‍)യുടെ 75ാം വാര്‍ഷികത്തിൽ നടന്ന വെർച്വൽ സംഗമത്തിലാണ് ചൈനയ്ക്കെതിരെ ട്രംപ് ആഞ്ഞടിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈന തന്നെ വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പറഞ്ഞ ട്രംപ് പകർച്ചവ്യാധി, , വ്യാപാര ഇടപാടുകൾ എന്നിവ സംബന്ധിച്ച് യുഎസ് സ്വീകരിച്ച നടപടികളെ കുറിച്ചും വാചാലനായി.

ഞങ്ങൾ വാക്സിൻ വിതരണം ചെയ്യും, ഞങ്ങൾ വൈറസിനെ പരാജയപ്പെടുത്തും, ഞങ്ങൾ ഈ മഹാമാരിയെ കീഴ്പ്പെടുത്തും, ട്രംപ് പറഞ്ഞു. ലോകത്ത് രോഗം പടർത്തിയത് ചൈനയാണ് അവർ തന്നെ വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ചൈന രാജ്യത്തേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. അതേസമയം ലോകത്തെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര അനുവദിക്കുകയും ചെയ്തു, ട്രംപ് കുറ്റപ്പെടുത്തി.

trumph

പാരീസ്‌ കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന്‌ പിന്മാറിയ തന്റെ പരിസ്ഥിതി നയങ്ങളെ ട്രംപ്‌ ന്യായീകരിച്ചു.ഉടമ്പടി ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു. ചൈന സൃഷ്ടിക്കുന്ന മലിനീകരണം കണ്ടില്ലെന്ന് വെച്ച് അമേരിക്കയുടെ പരിസ്ഥി നയങ്ങളെ വിമർശിക്കുന്നവർ യഥാർത്ഥത്തിൽ പരിസ്ഥിതിയോട് താത്പര്യം ഉള്ളവർ അല്ല. അമേരിക്കയെ വിമർശിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതിന് താൻ അനുവദിക്കില്ല.

കാര്‍ഷിക ബില്ല്:സമരത്തിനൊരുങ്ങി ചെയ്ത് കോണ്‍ഗ്രസ്; 'കേരളസര്‍ക്കാര്‍ നീക്കം കര്‍ഷകരെ കബളിപ്പിക്കാന്‍കാര്‍ഷിക ബില്ല്:സമരത്തിനൊരുങ്ങി ചെയ്ത് കോണ്‍ഗ്രസ്; 'കേരളസര്‍ക്കാര്‍ നീക്കം കര്‍ഷകരെ കബളിപ്പിക്കാന്‍

യുഎൻ ഫലപ്രദമായ ഒരു സംഘടനയാകണമെങ്കിൽ
തീവ്രവാദം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, നിർബന്ധിത തൊഴിൽ, മയക്കുമരുന്ന് കടുത്ത്, മനുഷ്യ കടത്ത്, ലൈംഗിക കടത്ത്,മതപരമായ പീഡനവും മതന്യൂനപക്ഷങ്ങളുടെ വംശീയ ശുദ്ധീകരണവും എന്നിവ ഉൾപ്പെടെ ലോകത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ ആരോപണങ്ങളെ തള്ളി അതിശക്തമായി അപലപച്ച് കൊണ്ടായിരുന്നു ചൈന യോഗത്തിൽ പ്രതികരിച്ചത്. കൊവിഡിനെതിരായ പോരാട്ടം രാഷ്ട്രീയ വത്കരിക്കരുതെന്ന് ചൈനീസ് അംബാസിഡർ ഴാങ് ജുൻ പ്രതികരിച്ചു.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് മുൻപ് സമ്മർദ്ദ തന്ത്രം;കോൺഗ്രസ് നേതൃത്വത്തിന് മുൻപിൽ പരാതിയുമായി പൈലറ്റ്മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് മുൻപ് സമ്മർദ്ദ തന്ത്രം;കോൺഗ്രസ് നേതൃത്വത്തിന് മുൻപിൽ പരാതിയുമായി പൈലറ്റ്

 സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി

'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ'മാധ്യമപ്രർത്തകർക്കെതിരായ കടക്കുപുറത്ത് നിലപാടിന്റെ ഒടുവിലെ ഉദാഹരണം'; സർക്കാരിനെതിരെ സന്ദീപ് വാര്യർ

ബിഹാറില്‍ മത്സരിക്കാതെ പിന്‍മാറി എസ്പി; പിന്തുണ ആര്‍ജെഡി സഖ്യത്തിന്, ലക്ഷ്യം ബിജെപിയുടെ പരാജയംബിഹാറില്‍ മത്സരിക്കാതെ പിന്‍മാറി എസ്പി; പിന്തുണ ആര്‍ജെഡി സഖ്യത്തിന്, ലക്ഷ്യം ബിജെപിയുടെ പരാജയം

English summary
China should take responsibility for covid; Donald Trump speaks out at UN anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X