കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് പൂട്ടിടാന്‍ കൊറോണയെ അതിജീവിച്ചവര്‍... പക്ഷേ, ഒറ്റപ്രശ്‌നം, അഴിക്കുള്ളിലാവും, ഭീകരം!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണവൈറസ് ചൈനയുടെ അനാസ്ഥ മൂലം വന്നതാണെന്ന നിലപാടില്‍ ചൈനീസ് സാമൂഹ്യ പ്രവര്‍ത്തകര്‍. വുഹാനിലെ സാധാരണക്കാര്‍ ഇവരുടെ സഹായം തേടിയിരിക്കുകയാണ്. ചൈനീസ് സര്‍ക്കാരിനെതിരെ നിയമനടപടിക്കാണ് നീക്കം. ആശുപത്രികളില്‍ നിന്ന് പല വട്ടം മടക്കിയത് കൊണ്ടാണ് തന്റെ അമ്മ മരിച്ചതെന്ന് ഒരാള്‍ പറയുന്നു. തന്റെ ഭാര്യാ പിതാവ് ക്വാറന്റൈനില്‍ മരിച്ചെന്ന് മറ്റൊരാള്‍ പറയുന്നു. യാങ് ഷാന്‍ ക്വിംഗ് എന്ന സാമൂഹ്യ പ്രവര്‍ത്തകനെ ഏഴ് വീട്ടുകാര്‍ ചേര്‍ന്ന് സമീപിച്ചിരിക്കുകയാണ്. എന്നാല്‍ സഹായിക്കാമെന്നേറ്റ ഇയാള്‍ ഇപ്പോള്‍ മനസ്സ് മാറിയിരിക്കുകയാണ്. പോലീസ് ഇയാളെ വിരട്ടിയിരിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ വിമത ശബ്ദം ഉയര്‍ന്നാല്‍ ഇവരെ അഴിക്കുള്ളിലാക്കാനാണ് ചൈന ഒരുങ്ങുന്നത്.

1

വുഹാനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് മാത്രമേ അറിയൂ. എല്ലാ അഭിഭാഷകരോടും സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി അഭിഭാഷകരും സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട കുടുംബങ്ങളെ പോലീസ് ചോദ്യം ചെയ്തിരിക്കുകയാണ്. വിവരങ്ങള്‍ ശേഖരിച്ചവര്‍ പലരും ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുകയാണ്. ഇവര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍, അന്താരാഷ്ട്ര ലോകം വുഹാനില്‍ എന്താണ് സംഭവിച്ചതെന്ന് അറിയും. അതിലൂടെ പ്രതിച്ഛായ നഷ്ടമാകും. ഇത് പറയുന്നത് യാങ് ഷാന്‍ക്വിംഗാണ്. ഇയാള്‍ പോലീസിനെ ഭയന്ന് ന്യൂയോര്‍ക്കിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്.

ചൈനയുടെ ഏകാധിപത്യ രീതിയാണ് രാജ്യത്തെ മഹാമാരിയില്‍ നിന്ന് രക്ഷിച്ചതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം മരിച്ചവരെ ഇരകളായിട്ടല്ല, രക്തസാക്ഷികളായിട്ടാണ് ചൈന അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് കാരണം രാജ്യസ്‌നേഹം നിറഞ്ഞ് നില്‍ക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ചൈനയ്‌ക്കെതിരെ വന്ന റിപ്പോര്‍ട്ടുകളെല്ലാം സെന്‍സര്‍ഷിപ്പ് നേരിടുകയാണ്. നേരത്തെ സിച്ചുവാന്‍ പ്രവിശ്യയിലെ ഭൂകമ്പത്തില്‍ 69000 പേര്‍ മരിച്ചപ്പോഴും 2011ല്‍ വെന്‍ഷൂവില്‍ ട്രെയിന്‍ അപകടം ഉണ്ടായപ്പോഴും ജനങ്ങള്‍ തെരുവിലിറങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടത്തിയിരുന്നു. ഹുബെ പ്രവിശ്യയില്‍ ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച സ്ത്രീയെ സര്‍ക്കാര്‍ ഇതുപോലെ അറസ്റ്റ് ചെയ്തിരുന്നു. പച്ചക്കറിയുടെ വില കുതിച്ചുയര്‍ന്നതാണ് പ്രതിഷേധത്തിന് കാരണം. ഇതുപോലും ചൈന അംഗീകരിച്ചിരുന്നില്ല.

വുഹാന്‍ ആശുപത്രിയില്‍ ചൈനീസ് മരുന്ന് കൊറോണയ്‌ക്കെതിരെ ഉപയോഗിക്കാന്‍ വിസമ്മതിച്ച ആശുപത്രി ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. മരിച്ചവരുടെ കുടുംബത്തെ പോലും ചൈന വെറുതെ വിട്ടിട്ടില്ല. ഇവരെ തുടര്‍ച്ചയായി അപമാനിച്ച് കൊണ്ടിരിക്കുകയാണ്. ഷാങ് ഹായ് എന്ന യുവാവിന്റെ പിതാവ് വുഹാനില്‍ മരിച്ചതും വേണ്ടത്ര ചികിത്സയില്ലാത്തത് കൊണ്ടാണ്. ഇയാളെ കുറിച്ചുള്ള വാര്‍ത്തകള്‍ പോലും മാധ്യമങ്ങളില്‍ സെന്‍സര്‍ഷിപ്പ് നേരിട്ടു. പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ വേഗം ചെയ്യാനായി ഉദ്യോഗസ്ഥര്‍ ഇയാളെ നിര്‍ബന്ധിക്കുകയാണ്. ചൈനീസ് ഭരണകൂടം അന്താരാഷ്ട്ര തലത്തില്‍ ഇതൊക്കെ മറച്ചുവെച്ച് നല്ല പേര് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. നേപ്പാളിനെയൊക്കെ കണ്ട് പിന്തുണ തേടിയിരിക്കുകയാണ് ചൈന.

English summary
china silencing coronavirus survivors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X