കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന ഇന്ത്യയ്ക്കിട്ട് പണിയുമോ ?

Google Oneindia Malayalam News

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ച് ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ് മടങ്ങിയിട്ട് ദിവസങ്ങളായേയുളളൂ. അതിര്‍ത്തി തര്‍ക്കവും അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവുമെല്ലാം മോദി-ഷി ചിന്‍പിങ് ചര്‍ച്ചകളിലും വിഷയങ്ങളായി. എന്നാല്‍ ഇന്ത്യ-ചൈന ഭായീ ഭായീ ആയിരിക്കുന്ന ഈ സമയത്ത് ചൈന ഇന്ത്യയ്ക്കിട്ട് പണിഞ്ഞേക്കുമെന്ന കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ ദേശീയ സുരക്ഷാസമിതി. ചൈനീസ് നിര്‍മ്മിതങ്ങളായ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത് നമ്മുടെ ബാങ്കിങ്, ടെലികോം മേഖലകളിലെ പ്രധാന വിവരങ്ങള്‍ ചോരാന്‍ ഇടയാക്കുമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

വിശ്വാസത്തിന്റെ സാക്ഷ്യപത്രമോ ഗുണമേന്മയുടെ ഹാള്‍മാര്‍ക്കോ ആവശ്യമില്ലാതെ എന്തും മെയ്ഡ് ഇന്‍ ചൈനയെന്ന പേരില്‍ വിറ്റഴിയുന്നത് പുതിയ കാര്യമില്ല. എന്തിനേറെ പറയുന്നു ഇന്ത്യയുടെ ത്രിവര്‍ണ പതാക പോലും മെയ്ഡ് ഇന്‍ ചൈന ടാഗില്‍ പുറത്തിറങ്ങിയത് നാം കണ്ടതാണ്. എന്നാല്‍ ഏറെ ഗൗരവത്തോടെ കാണേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണ് ചൈനീസ് സിംകാര്‍ഡുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി.

simcard

ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന സിം കാര്‍ഡുകളെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുളളതാണെന്ന ഉറപ്പ് ആഭ്യന്തരമന്ത്രാലത്തില്‍ നിന്നും ലഭ്യമാക്കാന്‍ ദേശീയ സുരക്ഷാ ഏജന്‍സി ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ സന്ദേശങ്ങള്‍, കോളുകള്‍, മൊബൈല്‍ ബാങ്കിങ്ങിന്റെ രഹസ്യ കോഡുകള്‍ എന്നിവയെല്ലാം സിം കാര്‍ഡ് നിര്‍മാതാക്കളുടെ കേന്ദ്രത്തില്‍ ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളുടെ അധികാരപരിധിയിലായിരിക്കില്ല ഇക്കാര്യങ്ങള്‍.

നിലവില്‍ ഇന്ത്യയിലുപയോഗിക്കുന്ന സിം കാര്‍ഡുകളുടെ 40 ശതമാനവും ചൈനയില്‍ നിര്‍മിച്ചവയാണ്. മൊബൈല്‍ ഫോണിന്റെ പ്രചാരത്തോടെ ഒട്ടുമിക്ക ബാങ്കിങ് കാര്യങ്ങളും ഫോണ്‍ വഴിയായിത്തുടങ്ങി. അതിനാല്‍ത്തന്നെ രഹസ്യ കോഡുകള്‍ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നത് ഇന്ത്യയിലെ ബാങ്കിങ് മേഖലയെ സാരമായി ബാധിക്കുമെന്നാണ്
വിലയിരുത്തല്‍.

അതേസമയം ചൈനയിലെപ്പോലെ ഇന്ത്യയിലും സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും പ്രത്യേക യൂണിറ്റുകള്‍ സജ്ജമാക്കാവുന്നതാണെന്ന നിര്‍ദേശം ദേശീയ സുരക്ഷാ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സിം കാര്‍ഡ്
വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തണം. ഈ ലൈസന്‍സ് സമയബന്ധിതമായി പുതുക്കാനും പരിശോധിക്കാനും പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്താമെന്നും സമിതി നിര്‍ദേശിക്കുന്നു.

English summary
The National Security Council warns that SIM cards manufactured by Chinese companies could make the country's telecom and banking networks vulnerable to security threats, and called for 100% domestic procurement of such cards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X