കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ തോറ്റതിന് ചൈനയോട്? അമേരിയ്ക്കന്‍ പടക്കപ്പല്‍ ചൈനീസ് കടലില്‍, കളിയ്‌ക്കേണ്ടെന്ന് ചൈന

Google Oneindia Malayalam News

ബീജിങ്: സിറിയയില്‍ ഐസിസിനെതിരെയുള്ള പോരാട്ടം ക്ലച്ച് പിടിയ്ക്കാത്തതിന്റെ നാണക്കേടുണ്ട് അമേരിയ്ക്കയ്ക്ക്. റഷ്യയാണെങ്കില്‍ അവിടെ ശക്തമായ പോരാട്ടങ്ങള്‍ നടത്തുന്നു. ഇതിനിടെയാണ് അമേരിയ്ക്കന്‍ പടക്കപ്പല്‍ ചൈനയുടെ കടലിലെത്തുന്നത്.

ചൈനീസ് സമുദ്രാതിര്‍ത്തിയില്‍ നിര്‍മിച്ച മനുഷ്യനിര്‍മിത ദ്വീപിന് സമീപം വരെ അമേരിയ്ക്കയുടെ പടക്കപ്പല്‍ എത്തി. ചൈനയോട് അനമുതി ചോദിയ്ക്കാതെയായിരുന്നു ഇത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ചൈന നടത്തിയിരിയ്ക്കുന്നത്.

അനുവാദമില്ലാതെ

അനുവാദമില്ലാതെ

ചൈനീസ് അധികൃതരുടെ അനുമതിയില്ലാതെയാണ് സമുദ്രാതിര്‍ത്തിയില്‍ അമേരിയ്ക്കന്‍ പടക്കപ്പല്‍ പ്രവേശിച്ചത്. ഇത് തങ്ങളുടെ പരമാധികാരത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ ആരോപണം.

 കളിയ്ക്കാന്‍ നില്‍ക്കേണ്ട

കളിയ്ക്കാന്‍ നില്‍ക്കേണ്ട

എന്തായാലും അമേരിയ്ക്കന്‍ പടക്കപ്പലിന് ചൈനയുടെ പടക്കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

കൃത്രിമ ദ്വീപ്

കൃത്രിമ ദ്വീപ്

ചൈന തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ മനുഷ്യ നിര്‍മിത ദ്വീപ് സൃഷ്ടിച്ചിട്ടുണ്ട്. ഇതിനടുത്താണ് അമേരിയ്ക്കന്‍ പടക്കപ്പല്‍ എത്തിയത്.

മനപ്പൂര്‍വ്വമുളള പ്രകോപനം

മനപ്പൂര്‍വ്വമുളള പ്രകോപനം

അമേരിയ്ക്ക നടത്തുന്നത് മനപ്പൂര്‍വ്വമുള്ള പ്രകോപനമാണെന്നാണ് ചൈനയുടെ ആരോപണം. ഇതിന് തക്ക തിരിച്ചടി നല്‍കുമെന്നും ചൈന പറയുന്നു.

തിരിച്ചടിയ്ക്കും

തിരിച്ചടിയ്ക്കും

തുടര്‍ച്ചയായി ഇത്തരം പ്രകോപനങ്ങള്‍ ഉണ്ടായാല്‍ അതിന് ഒറ്റ മറുപടിയേ ഉണ്ടാകൂ, ഒറ്റ അവസാനമേ ഉണ്ടാകൂ എന്നാണ് ഭീഷമി.

അമേരിയ്ക്ക കരുതിക്കൂട്ടി

അമേരിയ്ക്ക കരുതിക്കൂട്ടി

അറിയാതെ പറ്റിപ്പോയതല്ല ഈ സമുദ്രാതിര്‍ത്തി ലംഘനം എന്ന് തന്നെയാണ് അമേരിയ്ക്ക പറയുന്നത്. സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞാണ് അമേരിയ്ക്കയുടെ നീക്കം.

ഇനിയും തുടരും

ഇനിയും തുടരും

ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഇനിയും തുടരും എന്നാണ് അമേരിയ്ക്ക ഉറപ്പിച്ച് പറയുന്നത്.

English summary
China slams US warship’s ‘illegal’ entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X