നിയന്ത്രണം പോയി, 'ഹെവന്‍ലി പാലസ്' ഭൂമിയില്‍ പതിക്കുമെന്ന് ചൈന.. എപ്പോഴെന്നും എവിടെയെന്നും അറിയില്ല!
ബീജിങ്: രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാകാശ പേടകം, ഹെവല്‍ലി പാലസ് എന്ന് വിളിക്കപ്പെടുന്ന ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായി. ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം നഷ്ടമായ വിവരം ചൈനീസ് അധികൃതര്‍ തന്നെയാണ് അറിയിച്ചത്. 2011 സെപ്തംബറിലാണ് ചൈന ടിയാഗോങ് ഒന്ന് വിക്ഷേപിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഭൂമിയിലേക്ക് പതിക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടായിരത്തഞ്ഞൂറ് കിലോഗ്രാം ഭാരമുള്ള പേടകം ഭൂമിയില്‍ എവിടെ, എപ്പോള്‍ പതിക്കും എന്നത് വ്യക്തമല്ല. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കാണാം...

സ്ഥിരീകരിക്കാതെ ചൈന
ചൈനയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയ്യാറായില്ല. മാര്‍ച്ച് 21ന് ടിയാഗോങ് സേവനം അവസാനിപ്പിച്ചതായി ചൈനീസ് സ്പേസ് എഞ്ചിനീയറിങ് ഓഫീസ് വ്യക്തമാക്കിയിരുന്നു

ചൈനയുടെ സ്വപ്നം
സ്പേസ് സൂപ്പര്‍പവര്‍ എന്ന ചൈനയുടെ സ്വപ്നമാണ് 2011 സെപ്തംബര്‍ 29ന് വിക്ഷേപിച്ച ടിയാഗോങ് ഒന്ന്. ഹെവന്‍ലി പാലസ് എന്നാണ് ടിയാഗോങ് എന്ന വാക്കിനര്‍ഥം. 2017 ല്‍ ടിയാഗോങ് കത്തിയമര്‍ന്ന് ഭൂമിയില്‍ പതിക്കും എന്നാണ് കരുതപ്പെടുന്നത്.

എന്താണ് പ്രതീക്ഷിക്കുന്നത്
അടുത്ത വര്‍ഷത്തോടെ ടിയാഗോങ് ഭൂമിയില്‍ പതിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എവിടെയാണ് ഇത് പതിക്കുകയെന്നോ എപ്പോഴാണ് പതിക്കുകയെന്നോ കൃത്യമായി പറയാന്‍ പറ്റില്ല. പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്നുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വലിയൊരു അപകടം അത് മൂലം ഉണ്ടാകാനിടയില്ല എന്ന് ചൈനീസ് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ആശങ്കകള്‍ ഇല്ലാതില്ല
അതേസമയം ടിയാഗോങ് ഭൂമിയില്‍ പതിച്ചാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. എത്ര കത്തിയാലും 100 കിലോയില്‍ കൂടുതലെങ്കിലും ബാക്കിയാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വീണാലും അപകടങ്ങള്‍ ഉണ്ടാകാം. റോക്കറ്റ് എഞ്ചിന് പോലുള്ളവ കത്തിത്തീരാനുള്ള സാധ്യത കുറവാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications