കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണം പോയി, 'ഹെവന്‍ലി പാലസ്' ഭൂമിയില്‍ പതിക്കുമെന്ന് ചൈന.. എപ്പോഴെന്നും എവിടെയെന്നും അറിയില്ല!

  • By Desk
Google Oneindia Malayalam News

ബീജിങ്: രാജ്യത്തിന്റെ അഭിമാനമായ ബഹിരാകാകാശ പേടകം, ഹെവല്‍ലി പാലസ് എന്ന് വിളിക്കപ്പെടുന്ന ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായി. ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം നഷ്ടമായ വിവരം ചൈനീസ് അധികൃതര്‍ തന്നെയാണ് അറിയിച്ചത്. 2011 സെപ്തംബറിലാണ് ചൈന ടിയാഗോങ് ഒന്ന് വിക്ഷേപിച്ചത്.

<strong>അമ്മേ ഞങ്ങളിറങ്ങുകയായ്.. പാകിസ്താനെതിരെ യുദ്ധം ചെയ്യാൻ സംഘികൾ തയ്യാർ... ട്രോളന്മാർ വെറുതെ വിടുമോ.. ട്രോളി കൊന്നുകളഞ്ഞു!</strong>അമ്മേ ഞങ്ങളിറങ്ങുകയായ്.. പാകിസ്താനെതിരെ യുദ്ധം ചെയ്യാൻ സംഘികൾ തയ്യാർ... ട്രോളന്മാർ വെറുതെ വിടുമോ.. ട്രോളി കൊന്നുകളഞ്ഞു!

നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഭൂമിയിലേക്ക് പതിക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടായിരത്തഞ്ഞൂറ് കിലോഗ്രാം ഭാരമുള്ള പേടകം ഭൂമിയില്‍ എവിടെ, എപ്പോള്‍ പതിക്കും എന്നത് വ്യക്തമല്ല. ഇത് ആശങ്കപ്പെടുത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കാണാം...

സ്ഥിരീകരിക്കാതെ ചൈന

സ്ഥിരീകരിക്കാതെ ചൈന

ചൈനയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ടിയാഗോങ് ഒന്നിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായതായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയ്യാറായില്ല. മാര്‍ച്ച് 21ന് ടിയാഗോങ് സേവനം അവസാനിപ്പിച്ചതായി ചൈനീസ് സ്‌പേസ് എഞ്ചിനീയറിങ് ഓഫീസ് വ്യക്തമാക്കിയിരുന്നു

ചൈനയുടെ സ്വപ്നം

ചൈനയുടെ സ്വപ്നം

സ്‌പേസ് സൂപ്പര്‍പവര്‍ എന്ന ചൈനയുടെ സ്വപ്‌നമാണ് 2011 സെപ്തംബര്‍ 29ന് വിക്ഷേപിച്ച ടിയാഗോങ് ഒന്ന്. ഹെവന്‍ലി പാലസ് എന്നാണ് ടിയാഗോങ് എന്ന വാക്കിനര്‍ഥം. 2017 ല്‍ ടിയാഗോങ് കത്തിയമര്‍ന്ന് ഭൂമിയില്‍ പതിക്കും എന്നാണ് കരുതപ്പെടുന്നത്.

എന്താണ് പ്രതീക്ഷിക്കുന്നത്

എന്താണ് പ്രതീക്ഷിക്കുന്നത്

അടുത്ത വര്‍ഷത്തോടെ ടിയാഗോങ് ഭൂമിയില്‍ പതിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എവിടെയാണ് ഇത് പതിക്കുകയെന്നോ എപ്പോഴാണ് പതിക്കുകയെന്നോ കൃത്യമായി പറയാന്‍ പറ്റില്ല. പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്നുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വലിയൊരു അപകടം അത് മൂലം ഉണ്ടാകാനിടയില്ല എന്ന് ചൈനീസ് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ആശങ്കകള്‍ ഇല്ലാതില്ല

ആശങ്കകള്‍ ഇല്ലാതില്ല

അതേസമയം ടിയാഗോങ് ഭൂമിയില്‍ പതിച്ചാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. എത്ര കത്തിയാലും 100 കിലോയില്‍ കൂടുതലെങ്കിലും ബാക്കിയാകാനുള്ള സാധ്യത കൂടുതലാണ്. ഇത് വീണാലും അപകടങ്ങള്‍ ഉണ്ടാകാം. റോക്കറ്റ് എഞ്ചിന്‍ പോലുള്ളവ കത്തിത്തീരാനുള്ള സാധ്യത കുറവാണ്.

English summary
China confirm that its Tiangong-1 space station out of control.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X