ട്രൂകോളർ മൊബൈൽ ആപ്പിനെ സൂക്ഷിക്കുക!! രഹസ്യങ്ങൾ ചോർത്തും... ഇന്റലിജൻസിന്റെ മുന്നറിയിപ്പ്
42 ഓളം ചൈനീസ് ജനകീയ മൊബൈൽ ആപ്പുകളാണ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്.
ദില്ലി: മൊബൈൽ ആപ്പുകൾ വഴി ചൈന രഹസ്യങ്ങൾ ചോർത്തുമെന്ന് റിപ്പോർട്ട്. സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധമായ മുന്നറിയിപ്പു നൽകിയത്. ഇതിന്റെ ഭാഗമായി രാജ്യാന്തര അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് ഇന്റലിജൻസ് ഡിഐജി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ജനകീയ ചൈനീസ് ആപ്പുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ചൈന സൈനിക രഹസ്യങ്ങൾ ചോർത്തിയോക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നുണ്ട്. ആയതിനാൽ 42 ഓളം ചൈനീസ് ജനകീയ മൊബൈൽ ആപ്പുകൾ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലാണ്.

42 ചൈനീസ് ആപ്പുകളെ സൂക്ഷിക്കുക
ചൈനീസ് നിർമ്മിതമായ മൊബൈൽ ആപ്പുകളായ യുസി ബ്രൗസർ, യൂസി ന്യൂസ്, വിചാറ്റ്, ട്രൂകോളർ, വീബോ എന്നീ 42 മൊബൈൽ ആപ്പുകൾ വഴി രാജ്യത്തെ സൈനിക വിഷയം ചോർത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്ന 42 ചൈനീസ് മൊബൈൽ ആപ്പുകൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.

വിവരങ്ങൾ ചോർത്തു
ചൈനീസ് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ നിഷ്പ്രയാസം സഹായിക്കുമത്രേ. ഇതു വൻ സുരക്ഷ പ്രശ്നത്തിന് വഴിവെയ്ക്കുന്നു. ദോക്ലലാം വിഷയത്തിനു ശേഷം ഇരു രാജ്യങ്ങളും അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ചൈനീസ് ഫോണുകൾ കർശന വിലക്ക്
സൈനികരുടെ മൊബൈൽ ഫോണിൽ നിന്ന് ചൈനീസ് നിർമ്മിത മൊബൈൽ ആപ്പുകൾ നീക്കം ചെയ്യാനും സ്മാർട്ട് ഫോണുകൾ ഫോർമാറ്റ് ചെയ്യാനും ഇന്റലിജൻസ് ഡിഐജി നിന്ത്രണ മേഖലയിലെ സൈനികർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചൈനീസ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിൽ സൈനികർക്കും അവരുടെ കുടുംബത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഫോണുകൾ വിവരങ്ങൾ ചോർത്തുന്നു
ചൈനീസ് നിർമ്മിത ഫോണുകൾ ഉപഭോക്താക്കളുടെ വിവരം ചോർത്തുന്നതിനായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി വിവോ, ഓപ്പോ, ഷിവോമി. ജിയോണി തുടങ്ങിയവ ഉള്‍പ്പെടെ 21 കമ്പനികള്‍ക്ക് വിശദീകരണം ചോദിച്ച് കേന്ദ്ര സർക്കാർ കത്തു നൽകിയിരുന്നു.












Click it and Unblock the Notifications