കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ അതിര്‍ത്തി അടച്ച് ചൈന, ഒരാളും വരണ്ട, ലോക്ഡൗണ്‍, പിടികിട്ടാതെ സുയിഫെന്‍, സസ്‌പെന്‍സ്!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയില്‍ എല്ലാ അര്‍ത്ഥത്തിലും പുതിയ നയം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഗ്രാമങ്ങളിലേക്കും അതിര്‍ത്തികളിലേക്കും കൊറോണ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ റഷ്യയുമായുള്ള അതിര്‍ത്തി അടച്ചിരിക്കുകയാണ് ചൈന. ബെയ്ജിംഗില്‍ നിന്ന് ഇത്തരമൊരു വൈകാരികമായ നടപടിയുണ്ടാവുന്നത് ഇത് ആദ്യമായിട്ടാണ്. അതേസമയം സുയിഫെന്‍ ഗ്രാമത്തിലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.

അതേസമയം റഷ്യയുമായുള്ള ബന്ധത്തെ ഇത് താളം തെറ്റിക്കുമോ എന്ന് ചിലര്‍ ഭയപ്പെടുന്നുണ്ട്. എന്നാല്‍ സുയിഫെന്നില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇവിടേക്കുള്ള വരവുകളും തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. വുഹാനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ച് അവിടെ സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തിരിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.

സുയിഫെന്‍ എന്ന അതിര്‍ത്തിപ്രദേശം

സുയിഫെന്‍ എന്ന അതിര്‍ത്തിപ്രദേശം

ചൈനയില്‍ നിന്ന് ആയിരം മൈല്‍ അകലെയാണ് സുയിഫെന്‍. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇത്. ഇവിടെ അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. കൊറോണവൈറസ് കേസുകളുടെ വര്‍ധനവാണ് ചൈനയെ ഞെട്ടിക്കുന്നത്. രണ്ടാം കൊറോണ തരംഗമെന്നാണ് ഇതിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ഇവിടെ ജനങ്ങളൊന്നും പുറത്തിറങ്ങുന്നില്ല. ഒരുലക്ഷത്തോളം ജനസംഖ്യയാണ് ഇവിടെയുള്ളത്. ഇവിടെ നിന്ന് റോഡ്, റെയില്‍ മാര്‍ഗം റഷ്യയിലെത്താം. ഈ അതിര്‍ത്തിയാണ് അടച്ചിരിക്കുന്നത്. ഇതിലേക്ക് ചരക്കുഗതാഗതവും അവസാനിപ്പിച്ചിരിക്കുകയാണ്.

ആശുപത്രി ഒരുങ്ങുന്നു

ആശുപത്രി ഒരുങ്ങുന്നു

ഇവിടെ 600 കിടക്കകളുള്ള ഐസൊലേഷന്‍ ആശുപത്രി നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ വുഹാനില്‍ അടക്കം നിര്‍മിച്ച അതിവേഗ ആശുപത്രിയാണ് ചൈന നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം ഇവിടെയുള്ള നാട്ടുകാര്‍ ഭയന്നിരിക്കുകയാണ്. പക്ഷേ ഇവര്‍ക്ക് സര്‍ക്കാരില്‍ വലിയ വിശ്വാസമുണ്ട്. ഇന്നലെ മാത്രം വിദേശത്ത് നിന്നെത്തിയ 59 കേസുകള്‍ ചൈന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 25 പേര്‍ സുയിഫെന്‍ അതിര്‍ത്തി വഴിയാണ് എത്തിയിരിക്കുന്നത്. വിദൂരമായ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ നിന്ന് രോഗം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൈന ഭയക്കുന്നുണ്ട്.

എല്ലാം ചൈനക്കാര്‍

എല്ലാം ചൈനക്കാര്‍

രാജ്യത്തേ് വരുന്നവരെ മടക്കി അയക്കാന്‍ ചൈനയ്ക്കാവുന്നില്ല. പ്രധാന കാരണം അതിര്‍ത്തി വഴി വരുന്നവരെല്ലാം ചൈനക്കാരാണ്. പലരും മോസ്‌കോയില്‍ നിന്ന് വ്‌ളാദിവോസ്‌റ്റോകിലേക്ക് വരുന്നവരാണ്. വ്‌ളാദിവോസ്‌റ്റോക് ചൈനയില്‍ നിന്ന് നൂറ് മൈല്‍ അകലെയുള്ള റഷ്യന്‍ നഗരമാണ്. ചൈനീസ് പൗരന്‍മാരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സുയിഫെന്‍ വഴി എത്തിയ 86 പേരില്‍ യാതൊരു രോഗലക്ഷണവും കാണിച്ചില്ല. എന്നാല്‍ ഇവര്‍ക്ക് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കേസുകള്‍ ചൈന പ്രത്യേകം പഠിക്കുന്നുണ്ട്.

റഷ്യയും പൂട്ടി

റഷ്യയും പൂട്ടി

റഷ്യ ഫെബ്രുവരില്‍ തന്നെ സുയിഫെനുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. എന്നാല്‍ ചൈന 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് അതിര്‍ത്തി അടച്ചത്. എന്നാല്‍ ചരക്ക് ഗതാഗതം തടയില്ലെന്ന് ചൈന പറഞ്ഞു. ഇവിടെയുള്ളവരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹുബെയ് പ്രവിശ്യയിലെ അത്ര ശക്തമല്ല ലോക്ഡൗണ്‍. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഓരോ വീട്ടിലെയും വ്യക്തിക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാം. അതേസമയം ഈ ആഴ്ച്ച തന്നെ പുതിയ ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങും. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് ആദ്യം പരിശോധിക്കുക.

നാട്ടുകാര്‍ പറയുന്നത്

നാട്ടുകാര്‍ പറയുന്നത്

വളരെയധികം ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് ബേക്കറി ഉടമ പറയുന്നു. ഒരാള്‍ പോലും വീടിന് പുറത്തിറങ്ങില്ല. ഈ നഗരം വിട്ട് പലരും പോയി. എന്നാല്‍ ഞങ്ങള്‍ അത് ചെയ്യില്ല. കാരണം സ്വന്തമായി ഞങ്ങള്‍ക്ക് ഒരു കടയുണ്ട്. അതാണ് ഉപജീവന മാര്‍ഗം. അത് വിട്ട് എങ്ങോട്ടും പോകില്ലെന്ന് ഇവര്‍ പറഞ്ഞു. അതേസമയം വലിയ നഷ്ടത്തിന്റെ കണക്കും സുയിഫെനിന് പറയാനുണ്ട്. ഇത് അവരുടെ സീസണായിരുന്നു. നിത്യേന ആയിരത്തോളം ഉപഭോക്താക്കള്‍ ഇവിടെ വരാറുണ്ടായിരുന്നു. എന്നാല്‍ എല്ലാ റെസ്‌റ്റോറന്റുകളും പൂട്ടി. സാമ്പത്തിക നഷ്ടം ഭീകരമാണെന്ന് ഇയാള്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മറ്റൊരാള്‍ പറഞ്ഞു.

Recommended Video

cmsvideo
കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam
ചൈന രക്ഷപ്പെട്ടോ?

ചൈന രക്ഷപ്പെട്ടോ?

ചൈനയിലെ സ്ഥിതി തല്‍ക്കാലം ശാന്തമാണ്. എന്നാല്‍ രക്ഷപ്പെട്ടെന്ന് പൂര്‍ണമായും പറയാനാവില്ല. 48 മണിക്കൂര്‍ മുമ്പ് ഒരു മരണം പോലും ചൈനയില്‍ രേഖപ്പെടുത്തിയിരുന്നില്ല. ജനുവരിയില്‍ മരണനിരക്ക് രേഖപ്പെടുത്തി തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ന് പുതിയ 63 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 61 എണ്ണം വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് വുഹാന്‍ വിട്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ബെയ്ജിംഗില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ ശക്തമാണ്. ഇവിടെയെത്തുന്നവരെ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം.

English summary
china tackles coronavirus cluster brought from russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X