കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കിൽ സ്പ്രേ ചെയ്യാവുന്ന കൊവിഡ് വാക്സിൻ, പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ ചൈന

Google Oneindia Malayalam News

ബെയ്ജിംങ്: ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 27 മില്യണ്‍ കടന്നിരിക്കുകയാണ്. കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് വേണ്ടിയുളള പരീക്ഷണങ്ങള്‍ നിരവധി രാജ്യങ്ങളില്‍ തുടരുന്നു. അതിനിടെ മൂക്കില്‍ സ്പ്രേ ചെയ്യാവുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് അംഗീകാരം നല്‍കി ചൈന. മൂക്കില്‍ സ്പ്രേ ചെയ്യാവുന്ന ചൈനയുടെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആണിത്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം നവംബറില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി നൂറ് വളണ്ടിയര്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ഒന്നും ശരിയാകാതെ കോൺഗ്രസ്, പാർട്ടി ഭരണഘടന മാറ്റണമെന്ന് കപിൽ സിബൽ! അതൃപ്തി പുകയുന്നു!ഒന്നും ശരിയാകാതെ കോൺഗ്രസ്, പാർട്ടി ഭരണഘടന മാറ്റണമെന്ന് കപിൽ സിബൽ! അതൃപ്തി പുകയുന്നു!

ചൈനയുടെ നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്‌സ് അഡിമിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരിക്കുന്ന ഇത്തരത്തിലുളള ഏക വാക്‌സിനാണ് ഇതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോങ്കോങ് സര്‍വ്വകലാശാല, ഷിയാമെന്‍ സര്‍വ്വകലാശാല, ബെയ്ജിംഗ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവയാണ് ഈ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ഒരുമിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

covid

ഈ വാക്‌സിന്‍ കുത്തിവെയ്ക്കുന്നവരില്‍ ഇരട്ട രോഗപ്രതിരോധ ശേഷിയുണ്ടാകും എന്നാണ് ഹോങ്കോങ് സര്‍വ്വകലാശാലയിലെ മൈക്രോ ബയോളജിസ്റ്റ് ആയ യുവന്‍ കോക് യംഗ് പറയുന്നത്. നോവല്‍ കോറോണ വൈറസിനെ മാത്രമല്ല, എച്ച് വണ്‍ എന്‍ വണ്‍, എച്ച് ത്രി എന്‍ ടു, അടക്കമുളള വൈറസുകളേയും പ്രതിരോധിക്കാനാവും. ഈ വാക്‌സിന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തായിക്കാന്‍ ഒരു വര്‍ഷം എങ്കിലും വേണ്ടിവരുമെന്നും യുവന്‍ കോക് യംഗ് പറയുന്നു.

ചിദംബരത്തേയും ഡികെയേയും വേട്ടയാടി, ഇഡി കോൺഗ്രസിന് ഹൈക്കമാന്റ്‌; ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി ജയരാജൻചിദംബരത്തേയും ഡികെയേയും വേട്ടയാടി, ഇഡി കോൺഗ്രസിന് ഹൈക്കമാന്റ്‌; ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി ജയരാജൻ

പ്രതിരോധ കുത്തിവെയ്പ്പുകളേക്കാള്‍ മൂക്കിലൂടെയുളള വാക്‌സിന്‍ പ്രയോഗം കൂടുതല്‍ എളുപ്പമാണ്. മാത്രമല്ല കൂടുതലായി നിര്‍മ്മിക്കാനും സാധിക്കും. പുതിയ വാക്‌സിന്‍ ചിലപ്പോള്‍ ആസ്മ, ശ്വാസ തടസ്സം പോലെയുളള ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുളള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം മൂക്കിലൂടെ സ്േ്രപ ചെയ്യുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്, കുത്തിവെയ്ക്കുന്ന പ്രതിരോധ വാക്‌സിനേക്കാളും കൂടുതല്‍ കാലം രോഗപ്രതിരോധ ശേഷി ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

 താക്കറെയെ മുഖ്യമന്ത്രിയാക്കാൻ സോണിയയ്ക്കും പവാറിനും മുന്നിൽ ഇരന്നു! ശിവസേനയ്‌ക്കെതിരെ ബിജെപി താക്കറെയെ മുഖ്യമന്ത്രിയാക്കാൻ സോണിയയ്ക്കും പവാറിനും മുന്നിൽ ഇരന്നു! ശിവസേനയ്‌ക്കെതിരെ ബിജെപി

 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്! 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്!

English summary
China to begin clinical trials of its first nasal spray Covid-19 vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X