കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോറോണ വൈറസ്: കോടികളുടെ പേപ്പർ കറൻസികൾ നശിപ്പിക്കാൻ ചൈന, ആശുപത്രികൾ സ്വീകരിച്ച പണം ബാങ്കിന് കൈമാറും!!

Google Oneindia Malayalam News

Recommended Video

cmsvideo
China to Destroy Paper Currency From Coronavirus Hit Regions | Oneindia Malayalam

ബെയ്ജിങ്: കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള പേപ്പർ കറൻസികൾ നശിപ്പിക്കാരുങ്ങി ചൈന. ചൈനീസ് സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ആശുപത്രികൾ സ്വീകരിച്ച എന്നാ കറൻസികളും നശിപ്പിക്കുമെന്നാണ് ചൈനീസ് സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തോടെ ബസുകളിലും വിപണികളിലുമുൾപ്പെടെ സുരക്ഷിതമായ പണം കൈമാറ്റത്തിനുള്ള മാർഗ്ഗങ്ങൾ ഉറപ്പാക്കുമെന്നും ബാങ്ക് കൂട്ടിച്ചേർത്തു.

നികുതി ഇളവ് ഒഴിവാക്കലിന് സമയപരിധി നിശ്ചയിച്ചിട്ടില്ല: നിർമല സീതാരാമൻനികുതി ഇളവ് ഒഴിവാക്കലിന് സമയപരിധി നിശ്ചയിച്ചിട്ടില്ല: നിർമല സീതാരാമൻ

പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് സാമ്പത്തിക വാർത്താ ഔട്ട് ലെറ്റ് കെയ്ക്സിനാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് നാശം വിതച്ച എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പേപ്പർ കറൻസികൾ ശേഖരിച്ച് നശിപ്പിക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം പ്രവിശ്യകളിലെ കമേഴ്സ്യൽ ബാങ്കുകൾ നോട്ടുകൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്ക് നശിപ്പിക്കുന്നതിനായി കൈമാറും.

chinese-yuan

ജനുവരി 17ന് ശേഷം രാജ്യത്ത് 600 ബില്യൺ യുവാനാണ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ അറിയിച്ചിരുന്നു. ഇതിൽ നാല് ബില്യൺ യുവാൻ പുതിയ നോട്ടുകളാണ്. ഇവ പുതുവർഷത്തിന് മുന്നോടിയായി വുഹാനിലേക്ക് അയച്ചിട്ടുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പേപ്പർ കറൻസികൾ നശിപ്പിക്കാനുള്ള ഉത്തരവ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഫാൻ യിഫേ പുറപ്പെടുവിക്കുന്നത്. ഉയർന്ന വെളിച്ചത്തിലോ അൾട്രാ വയ് ലറ്റ് രശ്മികൾ ഉപയോഗിച്ചോ ആയിരിക്കും നോട്ടുകൾ നശിപ്പിക്കുകയെന്നാണ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.

മൂന്ന് ബില്യൺ യുവാൻ വരുന്ന പുതിയ ബാങ്ക് നോട്ടുകളാണ് ചൈനയിലെ ഗ്വാങ്ഡോങ്ങ് പ്രവിശ്യയിലേക്ക് എത്തിയിട്ടുള്ളത്. ഇതിനകം 7.8 ബില്യൺ യുവാൻ ക്രയവിക്രയത്തിൽ നിന്ന് പിൻവലിച്ച് കഴിഞ്ഞിട്ടുണ്ട്. സെൻട്രൽ ബാങ്ക് കൃത്യമായി പഴയ കറൻസികളും നാണയങ്ങളും ശേഖരിച്ച് നശിപ്പിക്കുന്നതിനൊപ്പം പുതിയ കറൻസി വിപണിയിലിറക്കുകയും ചെയ്യും. എന്നാൽ ഇത് പണവിനിമയത്തെ ബാധിക്കില്ലെന്നാണ് ചൈനീസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

ഡിസംബറിന്റെ മധ്യത്തോടെ ചൈനയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മൂലം ഇതിനകം 1671 പേരാണ് മരണമടഞ്ഞത്. രോഗം ബാധിച്ചവരുടെ എണ്ണം 70000 ന് അടുത്തെത്തുകയും ചെയ്തുു. എന്നാൽ 9,883 പേർ രോഗത്തിൽ നിന്ന് മോചിതരായെന്നുമാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

English summary
China to Destroy Paper Currency From Hit Coronavirus Regions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X