യുഎസിനെ കടത്തിവെട്ടാൻ ചൈന; പെന്റഗണിനെക്കാൾ 10 ഇരട്ടി വലുപ്പത്തിൽ മിലിറ്ററി സിറ്റി ..പിന്നിൽ
പെന്റഗണിനേക്കാൾ 10 മടങ്ങ് വലിപ്പമുള്ള സൈനിക കമാൻഡ് സെന്റർ നിർമ്മാണവുമായി ചൈന. തലസ്ഥാനമായ ബീജിങ്ങിന് സമീപത്താണ് ബെയ്ജിങ് മിലിറ്ററി സിറ്റി എന്ന് പേരിട്ടിരിക്കുന്ന പുതിയ കേന്ദ്രം നിർമ്മിക്കുന്നത്. 15 ഏക്കർ വ്യാപ്തയിൽ ഭൂഗർഭ സൗകര്യങ്ങളും തുരങ്കങ്ങളും ഉള്ള വൻ സൈനിക കേന്ദ്രമാണ് ഒരുങ്ങുന്നത്. തായ്‌വാൻ പിടിച്ചടക്കാനും യുഎസ് സൈനിക മേധാവിത്വത്തെ വെല്ലുവിളിക്കാനുമുള്ള നീക്കങ്ങൾക്കിടയിലാണ് ചൈന സൈനിക കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം പകുതിയോടെയാണ് സൈനിക കേന്ദ്രത്തിന്റെ നിർമ്മാണം ചൈന ആരംഭിച്ചത്. അത്യാധുനിക സംവിധാനങ്ങളാണ് മിലിറ്ററി സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ വെസ്റ്റേൺ ഹിൽസിലാണ് ചൈനയുടെ പ്രധാന കമാന്റ് സെന്റർ സ്ഥിതി ചെയ്യുന്നത്. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതാണ് ഇത്.

ആണവയുദ്ധം പോലൊരു സാഹചര്യം വന്നാൽ ചൈനീസ് പ്രസഡന്റ് അടക്കമുള്ളവർക്ക് സുരക്ഷിതമായി മാറാനുള്ള സ്ഥലം എന്ന നിലയ്ക്കാണ് പുതിയ കേന്ദ്രം വികസിപ്പിക്കുന്നത്. ആണവ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ സജ്ജമായിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കമെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുൻ സിഐഎ ഉദ്യോഗസ്ഥരും പറഞ്ഞു.
100 ക്രെയിനുകൾ, ആഴത്തിലുള്ള ഭൂഗർഭ തുരങ്കങ്ങൾ, വലിയ കോൺഗ്രീറ്റ് ഘടനകൾ എന്നിവയെല്ലാം നിർമ്മാണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പുതിയ കേന്ദ്രം സംബന്ധിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ കേന്ദ്രത്തിലേക്ക് ഡ്രോണുകൾക്ക് നിയന്ത്രണമുണ്ട്. ഫോട്ടോഗ്രാഫിയും അനുവദിച്ചിട്ടില്ല.
ആണവായുധ ശേഷി പതിമടങ്ങ് വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നാണ് യുഎസ് നൽകുന്ന മുന്നറിയിപ്പ്. 2035 ഓടെ 1,500 പ്രവർത്തനക്ഷമമായ ആണവായുധങ്ങൾ വാങ്ങാനാണ് ചൈനയുടെ പദ്ധതിയെന്നും പെന്റഗൺ പറയുന്നു. അടിച്ചാൽ തിരിച്ചടിയെന്നതാണ് ചൈനയുടെ തന്ത്രം. എന്നാൽ നിലവിലെ സാഹചര്യത്തിൽ യുഎസ് അടിച്ചാൽ തിരിച്ചടിക്കുന്നത് തിരിച്ചടിക്കുകയെന്നത് ചൈനയെ സംബന്ധിച്ച് എളുപ്പമല്ല. അതിനാൽ യുഎസ് ആണവാക്രമണത്തിന് ഒരുങ്ങിയാൽ അതേ നിലയിൽ തന്നെ പ്രതികരിക്കാനുള്ള ശക്തി ആർജിക്കുകയെന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ലക്ഷ്യം. ആണവായുധം എന്നത് ചൈനയുടെ പ്രഖ്യാപിത നയമല്ലെന്നും ആക്രമണം ഉണ്ടായേൽ തിരിച്ചടിക്കുകയേ ഉള്ളൂവെന്നതാണ് നേരത്തേ ചൈന വ്യക്തമാക്കിയത്. എന്നാൽ ഇപ്പോഴത്തെ ചൈനയുടെ നീക്കങ്ങൾ ലോകത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.












Click it and Unblock the Notifications