കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗമുണ്ട്.... പക്ഷേ കാര്യമായ രോഗലക്ഷണങ്ങളില്ല, ചൈന വെളിപ്പെടുത്തുന്നു, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈന കൊറോണ ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുപിടിക്കുകയാണെന്ന് അന്താരാഷ്ട്ര തലത്തില്‍ ആരോപണമുണ്ട്. ഇതിനിടെ ലോകത്തെ മുഴുവന്‍ ഞെട്ടിപ്പിക്കുന്ന ഡാറ്റ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ചൈന. രാജ്യത്ത് എത്ര പേര്‍ക്ക് രോഗം ബാധയുണ്ടായിട്ടും രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് പങ്കുവെക്കുന്നത്. ഇത് കൊറോണ വ്യാപനത്തില്‍ വളരെ നിര്‍ണായമാകും. ചൈന നല്‍കുന്ന കണക്കുകള്‍ കൃത്യമല്ലെന്ന് ലോകരാജ്യങ്ങള്‍ ആരോപിക്കുന്നുണ്ട്. യഥാര്‍ത്ഥ കണക്കുക്കളേക്കാള്‍ വളരെ കുറച്ചാണ് മരണനിരക്കുകള്‍ ചൈന പുറത്തുവിടുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ ബ്രിട്ടന്‍ ചൈനയുമായി ഇടഞ്ഞിരുന്നു.

1

രോഗലക്ഷണം കാണിക്കാതെയും കൊറോണ ബാധിക്കാമെന്ന സൂചനയാണ് ചൈന നല്‍കുന്നത്. ഇതിന്റെ ഡാറ്റ പുറത്തുവിട്ടാല്‍ അക്കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സഹായിക്കും. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാതെ കൊറോണ കേസുകള്‍ കണ്ടെത്തിയാല്‍, എത്രയും പെട്ടെന്ന് അവരെ ഐസൊലേഷനിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. ഇക്കാര്യം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുക. രോഗം എത് മാര്‍ഗത്തിലൂടെയാണ് പകര്‍ന്നതെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തുക. ഇവര്‍ ആരുമായെല്ലാം ബന്ധപ്പെട്ടെന്നും അതിവേഗം കണ്ടെത്തുക.ഇതിലൂടെ സമൂഹ വ്യാപനവും രോഗത്തിന്റെ ഉത്ഭവവും കണ്ടെത്താനാവും.

അധികം വൈകാതെ തന്നെ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ രോഗികളുടെ വിവരങ്ങള്‍ ചൈന പുറത്തുവിടുമെന്ന് ചൈനീസ് മെഡിക്കല്‍ ഏജന്‍സി പറഞ്ഞു. അതേസമയം ഇത്തരം കേസുകളില്‍ സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്യേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ട പോസിറ്റീവ് കേസുകള്‍ പോലെ ഇക്കാര്യവും കാണണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വുഹാനില്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത നിരവധി പേര്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം പലയിടത്തം പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കേസുകളാണ് കണ്ടെത്തിയത്. അതുകൊണ്ട് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ സംശയിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗ്യാങ്ഷു ഗ്വാങ്‌ഡോംഗ് പ്രവിശ്യങ്ങളില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത നിരവധി പോസിറ്റീവ് കേസുകല്‍ രിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹുബെയിലെ ഷിയാനിംഗ് സിറ്റിയില്‍ നിന്ന് വന്നവരിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഇത്തരം കേസുകള്‍ ഇനിയും പെരുകാനാണ് സാധ്യതയെന്നാണ് ചൈനക്കാരുടെ ഭയം. അതേസമയം രാജ്യത്ത് ബിസിനസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ വരുന്നത് ചൈനയെ വിറപ്പിക്കുന്നുണ്ട്. എല്ലാവരും കൃത്യമായി ഇത്തരം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ചില കമ്പനികള്‍ കൂടുതല്‍ നഷ്ടം ബിസിനസിന് ഉണ്ടാവാതിരിക്കാന്‍ ഇത്തരം കേസുകള്‍ മൂടിവെക്കാന്‍ ശ്രമിക്കുമെന്നാണ് സൂചന. തൊഴിലാളികളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

English summary
china to reveal a key virus data point
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X