ശ്ശൊ...കല്യാണം ചൈനയിലെ പോലെ മതിയായിരുന്നു...!!!
പുരുഷന്‍ വധുവിനും വീട്ടുകാര്‍ക്കും നല്‍കേണ്ട പണത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍
ബീജിംഗ്: ചൈനയില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന്‍ വധുവിന്‌റെ കുടുംബത്തിന് പണം നല്‍കണം എന്നാണ് പതിവ്. നമ്മുടെ നാട്ടിലെ സ്ത്രീധനത്തിന് പകരം 'പുരുഷധനം'. എന്നാല്‍ ഈ പുരുഷ ധനത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് ചൈനീസ് സര്‍ക്കര്‍

കടുത്ത സാമ്പത്തിക ബാധ്യത
ഒരു യുവാവിന് വിവാഹം കഴിക്കണമെങ്കില്‍ അയാളുടെ സാമ്പത്തിക സ്ഥിതിയും സാമൂഹിക സ്ഥിതിയും വധുവിന്‌റെ വീട്ടുകാര്ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ വന്‍ തുക നല്‍കണം. എന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമായ ചൈനയില്‍ പല യുവാക്കള്‍ക്കും പുരുഷ ധനം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവാഹം കഴിക്കാന്‍് ആകുന്നില്ലെന്നാണ് പഠന റിപ്പോര്‍ട്ട്

വിവാഹ പ്രായം കൂടുന്നു
വധുവിന്‌റെ വീട്ടുകാര്‍ക്ക് പണം നല്‍കാന്‍ ഇല്ലാത്തതിനാല്‍ പല യുവാക്ക്‌ളും വിവാഹം നീട്ടി വയ്ക്കുന്നു. ഇത് സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു എന്ന് സാമൂഹ്യ ശാസ്ത്രഞ്ജര്‍ പറയുന്നു. സ്ത്രീ: പുരുഷ അനുപാതം കുത്തനെ കുറയുന്നതിനും ഇത് കാരണമായി.

വിവാഹ ആര്‍ഭാടം കുറയ്ക്കണം
പുരുഷധനമായി 60,000 യുവാനില്‍ കൂടുതല്‍ നല്‍കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. വിവാഹ നിശ്ചയവും വിവാഹവും ആര്‍ഭാടങ്ങളില്ലാതെ നടത്തണമെന്നും തായ്ക്വാന്‍ പ്രവിശ്യാ അധികാരികള്‍ വ്യക്തമാക്ക്ുന്നു. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ പാര്‍ട്ടി നേരിട്ട് വിവാഹ ധൂര്‍ത്ത് തടയാനായി മുന്നിട്ടിറങ്ങും

കേരളത്തിലും വരുമോ...
ഇത് കാണമുമ്പോള്‍ എത്ര നല്ല ആചാരം എന്ന് തോന്നും അല്ലെ... എത്ര പെണ്‍കുട്ടികള്‍ക്കാണ് വന്‍ തുക സ്ത്രീധനം നല്‍കാന്‍ ഇല്ലാത്തതിനാല്‍ വിവാഹം വൈകുന്നത്. രാജ്യത്തും വിവാഹ ആര്‍ഭാടം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങള്‍ വന്നാല്‍ അത് പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകും.












Click it and Unblock the Notifications