ഒടുവില്‍ അതും സംഭവിച്ചു!!!പാളമില്ല,റോഡില്‍ സാങ്കല്പിക പാളത്തിലൂടെ തീവണ്ടി ഓടിച്ച് ചൈന!!
മാലിന്യമില്ല, ചിലവും കുറവ്
ബീജിങ്: സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ ഭാവനക്കോ അപ്പുറത്താണ്. അത്തരത്തിലൊന്നാണ് ചൈനയില്‍ സംഭവിച്ചിരിക്കുന്നത്. ചൈന റോഡിലൂടെ തീവണ്ടി ഓടിച്ചു, സാങ്കല്പിക റെയില്‍ പാളത്തില്‍!!! ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലെ റോഡിലാണ് തീവണ്ടിയോടിയത്.
ഇരുമ്പ് ചക്രങ്ങള്‍ക്കു പകരം റബ്ബര്‍ ചക്രങ്ങളുപയോഗിച്ചാണ് തീവണ്ടി ഓടുന്നത്. നിര്‍മ്മാണച്ചെലവും കുറവാണ്. പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പുക പുറന്തള്ളില്ല എന്ന പ്രത്യേകതയുമുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗത. മൂന്ന് ബോഗികള്‍. 307 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 2013ലാണ് തീവണ്ടിയുടെ നിര്‍മ്മാണം ആരംഭിച്ചത്. അടുത്ത വര്‍ഷം മുതല്‍ പുതിയ പാളമില്ലാ തീവണ്ടി സര്‍വ്വീസ് ആരംഭിക്കും. 25 വര്‍ഷമായിരിക്കും തീവണ്ടിയുടെ ആയുസ്സ്.

റോഡില്‍ ഘടിപ്പിച്ചിട്ടുള്ള വെള്ളക്കുത്തുകളിലൂടെയാണ് തീവണ്ടി സഞ്ചരിക്കുക. റോഡില്‍ സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ടാകും. ഈ സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ സാങ്കല്പിക പാളം തിരിച്ചറിയുക. പുതിയ തീവണ്ടി അതിവേഗത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് എത്തുമെന്ന് നിര്‍മ്മാതാക്കളായ സൂസ്വാ ഇന്‍സ്ററിറ്റിയൂട്ട് പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications