കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ അതും സംഭവിച്ചു!!!പാളമില്ല,റോഡില്‍ സാങ്കല്‍പിക പാളത്തിലൂടെ തീവണ്ടി ഓടിച്ച് ചൈന!!

മാലിന്യമില്ല, ചിലവും കുറവ്

Google Oneindia Malayalam News

ബീജിങ്: സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ ഭാവനക്കോ അപ്പുറത്താണ്. അത്തരത്തിലൊന്നാണ് ചൈനയില്‍ സംഭവിച്ചിരിക്കുന്നത്. ചൈന റോഡിലൂടെ തീവണ്ടി ഓടിച്ചു, സാങ്കല്‍പിക റെയില്‍ പാളത്തില്‍!!! ചൈനയിലെ ഹ്യുനാന്‍ പ്രവിശ്യയിലെ റോഡിലാണ് തീവണ്ടിയോടിയത്.

ഇരുമ്പ് ചക്രങ്ങള്‍ക്കു പകരം റബ്ബര്‍ ചക്രങ്ങളുപയോഗിച്ചാണ് തീവണ്ടി ഓടുന്നത്. നിര്‍മ്മാണച്ചെലവും കുറവാണ്. പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പുക പുറന്തള്ളില്ല എന്ന പ്രത്യേകതയുമുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് തീവണ്ടിയുടെ വേഗത. മൂന്ന് ബോഗികള്‍. 307 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 2013ലാണ് തീവണ്ടിയുടെ നിര്‍മ്മാണം ആരംഭിച്ചത്. അടുത്ത വര്‍ഷം മുതല്‍ പുതിയ പാളമില്ലാ തീവണ്ടി സര്‍വ്വീസ് ആരംഭിക്കും. 25 വര്‍ഷമായിരിക്കും തീവണ്ടിയുടെ ആയുസ്സ്.

 cats-03-1

റോഡില്‍ ഘടിപ്പിച്ചിട്ടുള്ള വെള്ളക്കുത്തുകളിലൂടെയാണ് തീവണ്ടി സഞ്ചരിക്കുക. റോഡില്‍ സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ടാകും. ഈ സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ സാങ്കല്‍പിക പാളം തിരിച്ചറിയുക. പുതിയ തീവണ്ടി അതിവേഗത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് എത്തുമെന്ന് നിര്‍മ്മാതാക്കളായ സൂസ്വാ ഇന്‍സ്‌ററിറ്റിയൂട്ട് പറഞ്ഞു.

English summary
China introduces train that runs on virtual railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X