കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍ത്ത് കൊറിയ പ്രശ്‌നം: ഓവറാക്കേണ്ടെന്ന് ട്രംപിനോട് ചൈനീസ് പ്രസിഡന്റ്

  • By Desk
Google Oneindia Malayalam News

വടക്കന്‍ കൊറിയക്കെതിരേ യുദ്ധഭീഷണിയുമായി നടക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് വായടക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ നിര്‍ദേശം. എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതി ട്രംപ് അവസാനിപ്പിച്ച് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ട്രംപിനെ ഫോണില്‍ വിളിച്ച് പറഞ്ഞത്.

ഗുവാം ആക്രമിച്ചാല്‍ ഉത്തര കൊറിയ ഖേദിച്ച് വിരല്‍ കടിക്കേണ്ടിവരുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഷി ചിന്‍പിങ്ങിന്റെ ഫോണ്‍ വിളി. ഇപ്പോള്‍ തന്നെ ഏറെ വഷളായ പ്രശ്‌നം ഊതിവീര്‍പ്പിക്കുന്ന രീതിയിലുള്ള വാക്കുകളും പ്രവൃത്തികളും ഒഴിവാക്കി പരമാവധി സംയമനം പാലിക്കണമെന്നാണ് പ്രസിഡന്റ് അമേരിക്കയോട് ആവശ്യപ്പെട്ടതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വളരെ ഹ്രസ്വവും എളിമയാര്‍ന്നതുമെന്നാണ് ടെലഫോണ്‍ സംഭാഷണത്തെ മന്ത്രാലയം വിശേഷിപ്പിച്ചത്. എന്നാല്‍ ചൈനയുടെ നിലപാടിനോട് ട്രംപിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

donald-trump-xi-jinping

യു.എസ്-ഉത്തരകൊറിയ പ്രശ്‌നത്തില്‍ സജീവമായി ഇടപെടാനുള്ള ചൈനയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ സമാധാനത്തിന്റെ ഭാഗത്ത്, മധ്യസ്ഥന്റെ റോളാണ് ചൈനയ്‌ക്കെന്ന സന്ദേശം ലോകത്തിന് നല്‍കാനും ചൈന ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ശാന്തസമുദ്രത്തിലെ അമേരിക്കന്‍ പ്രദേശമായ ഗുവാം ആക്രമിക്കാനുള്ള മിസൈല്‍ പദ്ധതി ആഗസ്ത് പകുതിയോടെ സജ്ജമാകുമെന്ന് ഉത്തരകൊറിയ നേരത്തേ വ്യക്തമാക്കിയിരുന്നു. ലോകം ഇന്നേവരെ കാണാത്തരീതിയിലുള്ള ശക്തമായ ആക്രമണമായിരിക്കും അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാവുകയെന്ന് ട്രംപ് ഇതിന് മറുപടിയും നല്‍കി.

അതിനിടെ ഗുവാം ഭരണകൂടം മിസൈല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാവണമെന്നാണ് ജനങ്ങള്‍ക്കി നല്‍കിയ അറിയിപ്പ്. പുതിയ സാഹചര്യത്തില്‍ ജപ്പാനും സൈനിക മുന്‍കരുതലുകള്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Chinese leader Xi Jinping urged US President Donald Trump on Saturday to avoid rhetoric that could inflame tensions with North Korea as an escalating war of words raised global alarm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X