ഇന്ത്യ- അഫ്ഗാന് വ്യോമ ഇടനാഴിയെ ആക്രമിക്കാന്‍ ചൈന മാധ്യമങ്ങളെ കൂട്ടുന്നു, കൂട്ടുകെട്ടിനെ ഭയം!!
പാകിസ്താന് മുകളിലൂടെ പറക്കാതെ അഫ്ഗാനിസ്താനില്‍ നിന്ന് ചരക്കുവിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താവുന്നതാണ് ആകാശ ഇടനാഴി
ബീജിങ്: പാകിസ്താനെ മറികടന്ന് ഇന്ത്യയും അഫ്ഗാനിസ്താനും നിര്‍മിച്ചിട്ടുള്ള ആകാശ ഇടനാഴിയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍. അഫ്ഗാനുമൊത്തുള്ള ഇടനാഴിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നിര്‍ബന്ധബുദ്ധിയാണുള്ളതെന്നാണ് ചൈനീസ് മാധ്യമം ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ചൈനയും പാകിസ്താനും 54 ബില്യണ്‍ ചെലവഴിച്ച് പണിപൂര്‍ത്തിയാക്കുന്ന ചൈന- പാകിസ്താന് സാമ്പത്തിക ഇടനാഴിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യ ഇതിന് ബദല്‍ കണ്ടെത്താനാണ് ആകാശ ഇടനാഴിയ്ക്ക് പ്രാധാന്യം നല്കുന്നതെന്നുമാണ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്താന് മുകളിലൂടെ പറക്കാതെ അഫ്ഗാനിസ്താനില്‍ നിന്ന് ചരക്കുവിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താവുന്ന ആകാശ ഇടനാഴി കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനി ഉദ്ഘാടനം ചെയ്യുന്നത്. ഈ പാത ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമേ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കും അഫ്ഗാനിസ്താനും എളുപ്പത്തില്‍ ഇന്ത്യന്‍ വിപണിയിലെത്താനും ഇത് വഴിയൊരുക്കുന്നു. ഇന്ത്യന്‍ ചരക്കുനീക്കത്തിന് പാകിസ്താന് തടസ്സങ്ങള്‍ സൃഷ്ടിച്ചതോടെയാണ് രണ്ട് അയല്രാഷ്ട്രങ്ങളുടേയും നിര്‍ണായക നീക്കം.

ഇതിന് പുറമേ അഫ്ഗാനിസ്താന്- ഇറാന് സഹകരണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ചഹബാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനവും ചരക്കുഗതാഗതത്തിന് പാകിസ്താനെ ഒഴിവാക്കി പാതകള്‍ തുറക്കുന്നതിന് സഹായിക്കും. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ വ്യോമ- ജല പാതകള്‍ തുറന്ന് സ്വാധീനം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈചന നോക്കിക്കാണുന്നത് ഏറെ ആശങ്കയോടെയാണ്.
എണ്ണ സമ്പുഷ്ടമായ ഇറാനുമായുള്ള ബന്ധം എണ്ണ ശേഖരത്തില്‍ അനുകൂല നടപടികള്‍ ഉണ്ടാക്കുമെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഫ്ഗാനിസ്താനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിലും വിപണി കണ്ടെത്താന്‍ സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍. ഛബഹാര്‍ തുറമുഖ നിര്‍മാണത്തിന് വേണ്ടി ഇന്ത്യ 700 കോടി രൂപയാണ് മുടക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications