കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- അഫ്ഗാന്‍ വ്യോമ ഇടനാഴിയെ ആക്രമിക്കാന്‍ ചൈന മാധ്യമങ്ങളെ കൂട്ടുന്നു, കൂട്ടുകെട്ടിനെ ഭയം!!

പാകിസ്താന് മുകളിലൂടെ പറക്കാതെ അഫ്ഗാനിസ്താനില്‍ നിന്ന് ചരക്കുവിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താവുന്നതാണ് ആകാശ ഇടനാഴി

Google Oneindia Malayalam News

ബീജിങ്: പാകിസ്താനെ മറികടന്ന് ഇന്ത്യയും അഫ്ഗാനിസ്താനും നിര്‍മിച്ചിട്ടുള്ള ആകാശ ഇടനാഴിയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍. അഫ്ഗാനുമൊത്തുള്ള ഇടനാഴിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നിര്‍ബന്ധബുദ്ധിയാണുള്ളതെന്നാണ് ചൈനീസ് മാധ്യമം ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ചൈനയും പാകിസ്താനും 54 ബില്യണ്‍ ചെലവഴിച്ച് പണിപൂര്‍ത്തിയാക്കുന്ന ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യ ഇതിന് ബദല്‍ കണ്ടെത്താനാണ് ആകാശ ഇടനാഴിയ്ക്ക് പ്രാധാന്യം നല്‍കുന്നതെന്നുമാണ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാകിസ്താന് മുകളിലൂടെ പറക്കാതെ അഫ്ഗാനിസ്താനില്‍ നിന്ന് ചരക്കുവിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താവുന്ന ആകാശ ഇടനാഴി കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി ഉദ്ഘാടനം ചെയ്യുന്നത്. ഈ പാത ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമേ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കും അഫ്ഗാനിസ്താനും എളുപ്പത്തില്‍ ഇന്ത്യന്‍ വിപണിയിലെത്താനും ഇത് വഴിയൊരുക്കുന്നു. ഇന്ത്യന്‍ ചരക്കുനീക്കത്തിന് പാകിസ്താന്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതോടെയാണ് രണ്ട് അയല്‍രാഷ്ട്രങ്ങളുടേയും നിര്‍ണായക നീക്കം.

ind-afghan-corridor-

ഇതിന് പുറമേ അഫ്ഗാനിസ്താന്‍- ഇറാന്‍ സഹകരണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ചഹബാര്‍ തുറമുഖത്തിന്‍റെ പ്രവര്‍ത്തനവും ചരക്കുഗതാഗതത്തിന് പാകിസ്താനെ ഒഴിവാക്കി പാതകള്‍ തുറക്കുന്നതിന് സഹായിക്കും. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ വ്യോമ- ജല പാതകള്‍ തുറന്ന് സ്വാധീനം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ചൈചന നോക്കിക്കാണുന്നത് ഏറെ ആശങ്കയോടെയാണ്.

എണ്ണ സമ്പുഷ്ടമായ ഇറാനുമായുള്ള ബന്ധം എണ്ണ ശേഖരത്തില്‍ അനുകൂല നടപടികള്‍ ഉണ്ടാക്കുമെന്നും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഫ്ഗാനിസ്താനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിലും വിപണി കണ്ടെത്താന്‍ സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍. ഛബഹാര്‍ തുറമുഖ നിര്‍മാണത്തിന് വേണ്ടി ഇന്ത്യ 700 കോടി രൂപയാണ് മുടക്കുന്നത്.

English summary
A new air cargo corridor that allows India and Afghanistan to trade goods while bypassing Pakistan has been attacked by the media in China, which is a long-term ally of Islamabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X