കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പൽ: ഇന്ത്യൻ നാവിക സേനയുടെ നീക്കം നിരീക്ഷിക്കാനെന്ന്

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ഇന്ത്യ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് ആരോപണം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിരീക്ഷണ കപ്പലുകൾ ഉപയോഗിച്ച് ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്നാണ് ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്.

ബിജെപി നേതാക്കള്‍ക്കെതിരെ ലാത്തിച്ചാര്‍ച്ച്... ചോര വാര്‍ന്നൊലിച്ച് എംപി, ബംഗാളില്‍ സംഘര്‍ഷം!!ബിജെപി നേതാക്കള്‍ക്കെതിരെ ലാത്തിച്ചാര്‍ച്ച്... ചോര വാര്‍ന്നൊലിച്ച് എംപി, ബംഗാളില്‍ സംഘര്‍ഷം!!

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചൈന നിരീക്ഷണ കപ്പലുകൾ അയച്ച് നാവിക സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ നാവിക സേന താവളെങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കം. ഇതിനായി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജൻസ് കപ്പൽ ഡോങ്ഡിയാഗോ എന്ന കപ്പലാണ് ചൈന ടിയാൻവാങ്ഷിംഗിൽ വിന്യസിച്ചിട്ടുള്ളത്.

 ഇന്ത്യൻ നീക്കങ്ങൾ നിരീക്ഷിക്കാൻ

ഇന്ത്യൻ നീക്കങ്ങൾ നിരീക്ഷിക്കാൻ

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചൈന നിരീക്ഷണ കപ്പലുകൾ അയച്ച് നാവിക സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ നാവിക സേന താവളെങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കം. ഇതിനായി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജൻസ് കപ്പൽ ഡോങ്ഡിയാഗോ എന്ന കപ്പലാണ് ചൈന ടിയാൻവാങ്ഷിംഗിൽ വിന്യസിച്ചിട്ടുള്ളത്.

 ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ

ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ

ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ കടന്ന ചൈനീസ് ചാരക്കപ്പൽ കുറച്ച് ദിവസം ഇവിടെ ചെലവിട്ടിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കൻ അതിർത്തിക്കടുത്തായാണ് കപ്പൽ കണ്ടെത്തിയത്. പോർട്ട് ബ്ലെയറിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ ട്രൈ സർവീസ് കമാൻഡാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളായി ചൈനീസ് ചാരക്കപ്പൽ ഇവിടെ ഇന്ത്യൻ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എത്തിയത് ആധുനിക യുദ്ധക്കപ്പൽ

എത്തിയത് ആധുനിക യുദ്ധക്കപ്പൽ

815 ടൈപ്പ് മോഡേൺ ഇലക്ട്രോണിക് സർവൈലസൻസ് സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ചൈന ആൻഡമാനിൽ വിന്യസിച്ചിരുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ ക്രമീരണങ്ങൾ വർധിപ്പിട്ടുണ്ട്. 2018 ഡിസംബർ മുതൽ രണ്ടാഴ്ചക്കാലത്തോളം ചൈനീസ് യുദ്ധക്കപ്പൽ പ്രദേശത്ത് കറങ്ങുന്നുണ്ടെന്നായിരുന്നു ഇന്ത്യൻ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ എന്ത് വിവരങ്ങളാണ് ചൈനീസ് ചാരക്കപ്പൽ കൈമാറിയതെന്നതാണ് ഇന്ത്യണ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതിന് പിന്നിലുള്ള ലക്ഷ്യവും രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചുവരുന്നുണ്ട്.

മിസൈലുകൾ നിരീക്ഷിക്കാൻ ശേഷി

മിസൈലുകൾ നിരീക്ഷിക്കാൻ ശേഷി

മിസൈലുകളെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ള 815 ജി ഡോങ്ഡിയാഗോ കപ്പൽ പസഫിക് മേഖലയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ഉപയോഗിച്ച് വരുന്നുണ്ട്. മൂന്ന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ആന്റിനകൾക്ക് രഹസ്യമായി കപ്പലുകളുടെ സിഗ്നലുകൾ രഹസ്യമായി നിരീക്ഷിക്കാൻ സാധിക്കും. വ്യത്യസ്ത ലക്ഷ്യങ്ങളിലുള്ള കാലാവസ്ഥാ നിരീക്ഷണത്തിനും സാധിക്കും. അമേരിക്ക ഉൾപ്പെടെ ചുരുക്കം രാജ്യങ്ങൾക്ക് മാത്രമാണ് ഇതിനുള്ള ശേഷിയുള്ളത്. പാകിസ്താനിലെ ഗ്വാദർ തുറമുഖവും കറാച്ചിയിലെ നാവിക സേനാ ആസ്ഥാനങ്ങളും ആധുനികവൽക്കരിക്കാനുള്ള നീക്കവും ചൈന ഇതിനിടെ നടത്തിവരുന്നുണ്ട്. പാക് താവളങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ നീക്കങ്ങളും ചൈന നിരീക്ഷിച്ച് വരുന്നുണ്ട്.

 പാകിസ്താന് പിന്തുണ

പാകിസ്താന് പിന്തുണ

ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ അടുത്ത കാലത്താണ് ചൈന പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയത്. ചൈനീസ് പിന്തുണയോടെയാണ് പാകിസ്താൻ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച വിഷയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌൺസിലിൽ ഉന്നയിച്ചത്. എന്നാൽ ചൈനയൊഴികെ മറ്റൊരു രാജ്യവും ഈ വിഷയത്തിൽ പാകിസ്താനെ പിന്തുണച്ചില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്ന നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെട്ടുന്ന ലോക രാജ്യങ്ങൾ.

English summary
China using its surveillance ships near Andaman and Nicobar to spy on Indian naval bases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X