കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയ്ഗൂര്‍ മുസ്ലിംകളെ ചൈനീസ് പോലീസ് പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; മൊട്ടയടിച്ച്, കണ്ണുകെട്ടി...

Google Oneindia Malayalam News

ബീജിങ്: ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള പ്രവിശ്യയായ സിന്‍ജിയാങില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനത്തിന്റെ വീഡിയോ പുറത്ത്. ട്രെയിനിലെത്തിച്ച് മറ്റൊരിടത്തേക്ക് കൂട്ടത്തോടെ ആളുകളെ കൊണ്ടുപോകുന്നതാണ് ദൃശ്യം. ഇവരുടെ തല മൊട്ടയടിക്കുകയും കണ്ണ് കെട്ടുകയും ചെയ്തിട്ടുണ്ട്. ഡ്രോണ്‍ ഫൂട്ടേജ് ആണ് പുറത്തുവന്നിരിക്കുന്നത്. യു ട്യൂബില്‍ പ്രചരിച്ച വീഡിയോ ചൈനയ്‌ക്കെതിരായ പ്രതിഷേധം ശക്തിപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഉയ്ഗൂറുകളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി.

തടവുകാരെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. വീഡിയോ പുറത്തുവന്നതോടെ ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ നടത്തുന്ന ക്രൂരമായ പീഡനമുറകള്‍ ചര്‍ച്ചയായി. ചൈനയിലെ തടവുകാരില്‍ വലിയൊരു ഭാഗം സിന്‍ജിയാങില്‍ നിന്നുള്ള ഉയ്ഗൂര്‍ മുസ്ലിംകളാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

സിന്‍ജിയാങിലെ തടവുകാര്‍

സിന്‍ജിയാങിലെ തടവുകാര്‍

സിന്‍ജിയാങിലെ തടവുകാരെ മറ്റൊരിടത്തേക്ക് മാറ്റുന്ന ദൃശ്യമാണ് വീഡിയോയിലുള്ളതെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. നീലയും മഞ്ഞയും യൂണിഫോം ധരിച്ച തടവുകാരെയാണ് കൊണ്ടുപോകുന്നത്. വരിയായി ഇരുത്തിയതും പിന്നീട് വിലങ്ങിട്ട് കൊണ്ടുപോകുന്നതും കാണാം. ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വീഡിയോ വിശദീകരിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

 കോര്‍ള സ്‌റ്റേഷനിലെ ദൃശ്യം

കോര്‍ള സ്‌റ്റേഷനിലെ ദൃശ്യം

സിന്‍ജിയാങിലെ കോര്‍ള സ്‌റ്റേഷനില്‍ നിന്നുള്ള 2018 ആഗസ്റ്റിലെ ദൃശ്യമാണ് വീഡിയോയിലുള്ളതെന്ന് അന്താരാഷ്ട്ര സൈബര്‍ പോളിസി കേന്ദ്രമായ ആസ്‌ത്രേലിയന്‍ സ്ട്രാറ്റജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ നാഥന്‍ റുസര്‍ പറയുന്നു. തീവ്രവാദ വിരുദ്ധ നടപടി എന്ന പേരില്‍ സിന്‍ജിയാങിലെ ഒട്ടേറെ മുസ്ലിം യുവാക്കളെ ചൈനീസ് പോലീസ് തടവിലാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

10 ലക്ഷത്തിലധികം പേര്‍

10 ലക്ഷത്തിലധികം പേര്‍

10 ലക്ഷത്തിലധികം ഉയ്ഗൂര്‍ മുസ്ലിംകളാണ് ചൈനയിലെ ജയിലുകളില്‍ കഴിയുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. തടവുകാര്‍ക്ക് പ്രത്യേക രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉയ്ഗൂര്‍ തടവുകാര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 തടവുകാര്‍ വര്‍ധിച്ചു

തടവുകാര്‍ വര്‍ധിച്ചു

ചൈനയില്‍ അറസ്റ്റും തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെയും എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ പഠനത്തില്‍ പറയുന്നത്. 2017-18 കാലയളവില്‍ 230000 പേരെയാണ് ചൈനീസ് കോടതികള്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ കൂടുതലും സിന്‍ജിയാങിലാണ്.

 21 ശതമാനവും സിന്‍ജിയാങില്‍

21 ശതമാനവും സിന്‍ജിയാങില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ചൈനീസ് ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് സിന്‍ജിയാങ് പ്രവിശ്യയിലുള്ളത്. എന്നാല്‍ ചൈനയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ 21 ശതമാനവും സിന്‍ജിയാങിലാണ്. അതായത് ചൈനയില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടക്കുന്നത് സിന്‍ജിയാങിലാണ് എന്ന് ചുരുക്കം.

 നാഥന്‍ റുസര്‍ പറയുന്നു

നാഥന്‍ റുസര്‍ പറയുന്നു

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സിന്‍ജിയാങിലെ പ്രദേശമാണ് കഷ്ഗര്‍. ഇവിടെയാണ് ചൈനയില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുന്നത്. ഉയ്ഗൂര്‍ മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശവും ഇതുതന്നെ. ഇവിടെ നിന്ന് അറസ്റ്റിലായവരെ കോര്‍ളയിലെ ജയിലിലേക്ക് മാറ്റുന്നതാണ് വീഡിയോ എന്ന് നാഥന്‍ റുസര്‍ പറയുന്നു.

പുനര്‍ വിദ്യാഭ്യാസ കേന്ദ്രം

പുനര്‍ വിദ്യാഭ്യാസ കേന്ദ്രം

പുനര്‍ വിദ്യാഭ്യാസ കേന്ദ്രം എന്ന പേരില്‍ ഒട്ടേറെ സ്ഥാപനങ്ങളുണ്ട് സിന്‍ജിയാങില്‍. മതപരമായ വിശ്വാസം ഇല്ലാതാക്കുകയും കമ്യൂണിസത്തെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജയിലിലെ സമാനമായ സാഹചര്യമാണ് ഈ കേന്ദ്രങ്ങളില്‍.

പ്രചാരണം വ്യാജമെന്ന് ചൈന

പ്രചാരണം വ്യാജമെന്ന് ചൈന

സിന്‍ജിയാങില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെയുള്ള പീഡനങ്ങള്‍ നടക്കുന്നില്ലെന്നാണ് ചൈനയുടെ വാദം. ഇക്കാര്യം ബോധിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരെയും നയതന്ത്രജ്ഞരെയും സിന്‍ജിയാങിലേക്ക് കൊണ്ടുപോകാറുണ്ട്. തീവ്രവാദ വിരുദ്ധ നടപടികളാണ് ഇവിടെ നടക്കുന്നതെന്ന് ചൈന വാദിക്കുന്നു.

 വേദനിപ്പിക്കുന്നുവെന്ന് ആസ്‌ത്രേലിയ

വേദനിപ്പിക്കുന്നുവെന്ന് ആസ്‌ത്രേലിയ

പുറത്തുവന്ന വീഡിയോ ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നി അഭിപ്രായപ്പെട്ടു. വാര്‍ ഓണ്‍ ഫിയര്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് യു ട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

പ്രതിഷേധിച്ച് യൂറോപ്പ്

പ്രതിഷേധിച്ച് യൂറോപ്പ്

എന്നാല്‍ ചൈനയ്‌ക്കെതിരെ ഈ വിഷയത്തില്‍ മിക്ക മുസ്ലിം രാജ്യങ്ങളും പ്രതികരിക്കാറില്ല. അയല്‍ രാജ്യമായ പാകിസ്താന്‍ ചൈനയുമായി അടുത്ത ബന്ധമാണ്. പാകിസ്താന്‍ ഭരണകൂടം മൗനം പാലിക്കുന്നതിനെതിരെ പാകിസ്താനില്‍ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളുമാണ് ചൈനീസ് ക്രൂരതയ്‌ക്കെതിരെ രംഗത്തുവരാറുള്ളത്.

ഉയ്ഗൂര്‍ വനിതയുടെ വെളിപ്പെടുത്തല്‍

ഉയ്ഗൂര്‍ വനിതയുടെ വെളിപ്പെടുത്തല്‍

ചൈനീസ് തടവില്‍ നിന്ന് രക്ഷപ്പെട്ട ഉയ്ഗൂര്‍ വനിത അടുത്തിടെ ജര്‍മനിയില്‍ എത്തി മാധ്യമങ്ങളെ കണ്ടത് വന്‍ വാര്‍ത്തയായിരുന്നു. ചൈനീസ് തടവറയില്‍ അവര്‍ നേരിട്ട പീഡനവും പീഡന മുറകളും ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. എന്നാല്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതിഷേധിച്ചെങ്കിലും കാര്യമായ ചലനമുണ്ടായില്ല.

28 കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ നടപടി

28 കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ നടപടി

ഉയ്ഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് 28 ചൈനീസ് കമ്പനികളെയും സര്‍ക്കാര്‍ ഏജന്‍സികളെയും അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തി. സിന്‍ജിയാങിലെ പോലീസ് കോളജും വീഡിയോ സര്‍വീലിയന്‍സ് കമ്പനിയായ ഹിക്‌വിഷനും ഇതില്‍പ്പെടും. ഹോങ്കോങില്‍ ചൈന നടത്തുന്ന അടിച്ചമര്‍ത്തലിനെതിരെയും പ്രതിഷേധം ശക്തമാണ്.

ഇന്ത്യക്കെതിരെ തിളച്ചുമറഞ്ഞ് പാകിസ്താന്‍; എണ്ണയൊഴിച്ച് മുശറഫിന്റെ വരവ്, 'കശ്മീര്‍ പാകിസ്താന്റെ രക്തംഇന്ത്യക്കെതിരെ തിളച്ചുമറഞ്ഞ് പാകിസ്താന്‍; എണ്ണയൊഴിച്ച് മുശറഫിന്റെ വരവ്, 'കശ്മീര്‍ പാകിസ്താന്റെ രക്തം

English summary
China video footage reveals hundreds of blindfolded and shackled prisoners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X