'അഗ്നി' കണ്ട് ചൈന വിറച്ചു...ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ ചോദ്യം ചെയ്യുമെന്ന് മുന്നറിയിപ്പ്...
അഗ്നി 5 മിസൈല്‍ ചൈനയെ ലക്ഷ്യംവെച്ചുള്ളതാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഇന്ത്യയാണ് വിശദീകരണം നല്‍കേണ്ടത്.
ബീജിംഗ്: ഇന്ത്യയുടെ അഗ്നി 5 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ചൈനയ്ക്ക് ആശങ്ക. ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണം ചൈനയ്‌ക്കെതിരെയുള്ള നീക്കമാണെന്ന ആശങ്കയ്ക്കിടെയാണ് മിസൈല്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചോദ്യം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചത്.
ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണത്തിലും വിക്ഷേപണത്തിലും ഐക്യരാഷ്ട്ര സഭ ചില മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു. അഗ്നി 5 മിസൈല്‍ ചൈനയ്‌ക്കെതിരെ പ്രയോഗിക്കാനാണ് ഇന്ത്യ നിര്‍മ്മിച്ചതെന്ന രീതിയില്‍ ചില ഇന്ത്യന്‍ മാധ്യമങ്ങളും, ജപ്പാനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കേണ്ടത് ഇന്ത്യയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുങ്‌യിംഗ് പ്രതികരിച്ചു.

ആശങ്കയോടെ ചൈനയും പാകിസ്ഥാനും
സമാധാനത്തിന്റെ മിസൈലെന്നാണ് ഇന്ത്യ അഗ്നി 5നെ വിശേപ്പിച്ചതെങ്കിലും 5000 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരശേഷിയുള്ള അഗ്നി 5 പാകിസ്ഥാനെയും ചൈനയെയും മാത്രമല്ല ഭൂരിഭാഗം ഏഷ്യയെയും തകര്‍ക്കാന്‍ കരുത്തുള്ള മിസൈലാണ്.

യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ചൈന
അഗ്നി 5 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ചൈന ശ്രദ്ധിച്ചുവെന്നും, ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യ പാലിച്ചിട്ടുണ്ടോ എന്നതറിയണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുങ്‌യിംഗ് വ്യക്തമാക്കി.

ചൈന ആഗ്രഹിക്കുന്നത് സമാധാനം
അഗ്നി 5 മിസൈല്‍ ചൈനയെ ലക്ഷ്യംവെച്ചുള്ളതാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഇന്ത്യയാണ് വിശദീകരണം നല്‍കേണ്ടത്, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനമാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഹുവാ പറഞ്ഞു.

അയല്‍രാജ്യങ്ങളുമായി സമാധാനം പുലര്‍ത്തുന്നു
ഇന്ത്യയും ചൈനയും ലോകത്ത് വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളാണ്, അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ സമാധനപരമായ ബന്ധം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളുമായി സമാധാനമാണ് ചൈന ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications