കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആധ്യാത്മിക കോഴ്സുകള്‍ സുരക്ഷിതമല്ലെന്ന് ചൈന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

ബെയ്ജിങ്: ഇന്ത്യയിലെ ആധ്യാത്മിക കോഴ്‌സുകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ചൈന. ഇന്ത്യന്‍ മതവിദ്യാലയങ്ങള്‍ നല്കുന്ന ആധ്യാത്മിക കോഴ്‌സുകളില്‍ ചിലത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണെന്നാണും ഇത്തരം സംശയാസ്പദമായ സ്ഥലത്തുനിന്നും വിട്ട് നില്‍ക്കണമെന്നും ചൈന പൗരന്മാരോട് പറയുന്നു.

<strong>കുംഭമേളയുടെ ബഹിരാകാശചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ, ചിത്രം പകര്‍ത്തിയത് കാര്‍ട്ടോസാറ്റ് 2</strong>കുംഭമേളയുടെ ബഹിരാകാശചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ, ചിത്രം പകര്‍ത്തിയത് കാര്‍ട്ടോസാറ്റ് 2

പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം ആണി ഇത്തരത്തില്‍ ഒരു സുരക്ഷാ നിര്‍ദ്ദേശം നല്കിയത്. ദക്ഷിണേന്ത്യയിലെ ആധ്യാത്മിക കോഴ്‌സുകള്‍ പ്രചരിപ്പിക്കുന്ന തായ്വാന്‍ മോഡലിന്റെ പരസ്യം വ്യാപകമായ സാഹചര്യത്തിലാണ് ഈ നീക്കം. ഇതോടെ മോഡല്‍ മതവിശ്വാസം തന്നെയാണോ പ്രചരിപ്പിക്കുന്നതെന്ന് വലിയ ചര്‍ച്ചയാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

china-23-1

ചിറ്റൂരിലെ മതസംഘടനയുടെ പ്രചാരമാണ് തായ്വവാന്‍ നടി ചെയ്യുന്നതെന്ന് ചൈനീസ് ടാബ്ലോയിഡ് ഗ്ലോബല്‍ െൈടംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിന്റെ ചൈനീസ് വേര്‍ഷനായ വെയ്‌ബോയില്‍ വിഷയത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതോടെയാണ് ഇന്ത്യയിലെ ചില ആധ്യാത്മിക സ്ഥാപനങ്ങളില്‍ ചിലത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണെന്ന് ചൈനീസ് മന്ത്രാലയം പറയുന്നത്.

സമാനമായ രീതിയില്‍ ഇന്ത്യയില്‍ നടന്ന മതപൗരോഹിത്യം വഹിക്കുന്നവര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമണ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ഗുര്‍മീത് റാം റഹിം സിങ് അടക്കമുള്ള കേസുകള്‍ ആവര്‍ത്തിച്ചുകൊണ്ടാണ് ഇത്.

ചൈന ആന്റി കള്‍ട്ട് നെറ്റ് വര്‍ക്ക് 2017ല്‍ ആരംഭിച്ചതായി ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതത്തിനും ആരാധനയ്ക്കുമെതിരായി ചൈന സ്വീകരിച്ച നയം സംരക്ഷിക്കുന്നതിനായാണ് ഈ വെബ്‌സൈറ്റ്. ഇത്തരം ആചാരപരമായ വിവരങ്ങള്‍ പങ്കു വയ്ക്കാനും വൈബ്‌സൈറ്റില്‍ നിര്‍ദ്ദേശമുണ്ട്.

English summary
China warn its citizen for practicing religious cult in India, China says some may have immoral activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X