കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി7നെതിരെ ചൈന; ചെറുസംഘങ്ങള്‍ ലോകം ഭരിക്കുന്ന കാലം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ബീജിങ്: ലോകത്തെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7നെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ചൈന. ചെറുസംഘങ്ങള്‍ ലോകം നിയന്ത്രിക്കുന്ന കാലം കഴിഞ്ഞുവെന്ന് ചൈനയുടെ ലണ്ടന്‍ എംബസി വക്താവ് വ്യക്തമാക്കി. ജി7 ഉച്ചകോടി ലണ്ടനില്‍ നടക്കുകയാണ്. ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ ജി7 നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എംബിസിയുടെ പ്രതികരണം. വലുതോ ചെറുതോ ആകട്ടെ, ശക്തരോ ദുര്‍ബലരോ ആകട്ടെ, ദരിദ്രരോ സമ്പന്നരോ ആകട്ടെ, ഏത് രാജ്യങ്ങളായാലും തുല്യരാണ് എന്നാണ് ചൈനയുടെ നിലപാട്. എല്ലാ രാജ്യങ്ങളുമായും ചര്‍ച്ച ചെയ്ത ശേഷമേ ലോകത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാവൂവെന്നും ചൈനീസ് എംബസി പ്രതികരിച്ചു.

x

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

ശീതയുദ്ധത്തിന് അന്ത്യം കുറിച്ച സോവിയറ്റ് യൂണിയന്റെ 1991ലെ പതനത്തിന് ശേഷം ചൈന വലിയ ശക്തിയായി വളര്‍ന്നത് ലോക രാജ്യങ്ങളെ ഞെട്ടിച്ചായിരുന്നു. സമീപകാലത്ത് സമ്പന്ന രാജ്യങ്ങള്‍ ചൈനക്കെതിരെ ശക്തമായ നീക്കങ്ങള്‍ ആലോചിക്കുന്നുണ്ട്. ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ചൈനീസ് ചരക്കുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നാണ് അമേരിക്കയിലെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചത്. ചൈനയുടെ മേധാവിത്വം തകര്‍ക്കേണ്ടത് ആവശ്യമാണെന്ന് ജി7 രാജ്യങ്ങള്‍ വിലയിരുത്തുന്നു.

ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകുംഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും

ഇംഗ്ലണ്ടിലാണ് ജി7 രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗം നടക്കുന്നത്. ചൈനയുടെ സാമ്പത്തിക-സൈനിക വളര്‍ച്ച നേതാക്കള്‍ സംശയത്തോടെയാണ് നോക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ചൈനയുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ബദല്‍ ശക്തികളെ സഹായിക്കാനാണ് ജി7 നേതാക്കളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മുന്നോട്ട് വച്ചിരുന്നു. വികസ്വര രാജ്യങ്ങളെ കൂടൂതല്‍ സഹായിച്ച് ചൈനയുടെ വളര്‍ച്ച തടയുകയാണ് പദ്ധതി.

സാരിയിൽ സുന്ദരിയായി കാരുണ്യ റാം; പുതിയ ഫൊട്ടോസ് കാണാം

Recommended Video

cmsvideo
ലോകം കീഴടക്കുകയാണോ ഈ ആനക്കൂട്ടങ്ങളുടെ ലക്ഷ്യം ? | Oneindia Malayalam

English summary
China warning G7: Small groups don’t rule the world; All Countries equal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X