കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദലൈലാമയെ വച്ച് കളിയ്ക്കണ്ട; ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്, നേരിടേണ്ടത് ഈ പ്രത്യാഘാതങ്ങള്‍!!

Google Oneindia Malayalam News

ബെയിജിംഗ്: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്ന് മുന്നറിയിപ്പുമായി ചൈന. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തെയും ഇരു രാജ്യങ്ങളുടെയും സമാധാനത്തെയും ബാധിക്കുമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജംഗ് ഷുവാങ് മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അരുണാചല്‍പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നും അരുണാചല്‍ പ്രദേശില്‍ ഉന്നത നേതാക്കളുടെ സന്ദര്‍ശനം ചൈനയെ ലക്ഷ്യം വച്ചാണെന്നും ചൈന ആരോപിക്കുന്നു. നേരത്തെ ഒക്ടോബര്‍ ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിലും ചൈന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 2017ല്‍ ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.

dalai-lama

ദലൈലാമയെ വിമതനായി കണക്കാക്കുന്ന ചൈന ഇന്ത്യയുമായുള്ള ലാമയ്ക്കുള്ള എല്ലാ ബന്ധങ്ങളെയും എതിര്‍ത്ത് നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നവും ദലൈലാമ വിഷയവും സംബന്ധിച്ചുള്ള പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയ്ക്ക് അവബോധമുണ്ടെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ജെംഗ് ചൂണ്ടിക്കാണിക്കുന്നു.

English summary
China on Friday warned India against allowing the Dalai Lama to visit Arunachal Pradesh, saying it would cause “serious damage” to the bilateral ties and peace in the disputed border region. “China is gravely concerned over information that India has granted permission to the Dalai to visit Arunachal Pradesh,”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X