ചൈന യുദ്ധത്തിന് കോപ്പുകൂട്ടുന്നു!! 1962 ലെ യുദ്ധം ഓര്‍മിക്കാന്‍ മുന്നറിയിപ്പ്
1962ലെ ഇന്ത്യാ- ചൈന യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചൈന
ബീജിങ്: സിക്കിമില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് സൈന്യം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ഇന്ത്യയെ 1962ലെ ഇന്ത്യാ- ചൈന യുദ്ധത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഇന്ത്യ പഠിക്കണമെന്നും യുദ്ധത്തിന് വേണ്ടി ആക്രോശിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ചൈന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. സിക്കിമില്‍ അതിര്‍ത്തി പ്രശ്നത്തിന്റെ പേരിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ തര്‍ക്ക പ്രദേശത്തുനിന്ന് പിന്‍വലിക്കണമെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്കുന്നു.
മൂന്ന് രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലെ ഡോക് ലയിലെ ചൈനീസ് സൈന്യത്തിന്റെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതിന് പിന്നാലെയാണ് ചൈന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭൂട്ടാന് നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയത്. ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തിയ റോഡ് നിര്‍മാണമാണ് ഭൂട്ടാനെ പ്രകോപിപ്പിച്ചത്. എന്നാല്‍ റോഡ് നിര്‍മിച്ചത് ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്താണെന്നായിരുന്നു ചൈനീസ് വാദം. അതേ സമയം സിക്കിമില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ സൈന്യം പാകിസ്താനെയും ചൈനയെയും നേരിടാന്‍ സജ്ജമാണെന്ന് പ്രസ്താവിച്ചിരുന്നു. ഇന്ത്യന്‍ സൈനിക മേധാവിയുടെ ഈ പ്രസ്താവനയാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications