കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന യുദ്ധത്തിന് കോപ്പുകൂട്ടുന്നു!! 1962 ലെ യുദ്ധം ഓര്‍മിക്കാന്‍ മുന്നറിയിപ്പ്

1962ലെ ഇന്ത്യാ- ചൈന യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചൈന

Google Oneindia Malayalam News

ബീജിങ്: സിക്കിമില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് സൈന്യം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ഇന്ത്യയെ 1962ലെ ഇന്ത്യാ- ചൈന യുദ്ധത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഇന്ത്യ പഠിക്കണമെന്നും യുദ്ധത്തിന് വേണ്ടി ആക്രോശിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ചൈന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. സിക്കിമില്‍ അതിര്‍ത്തി പ്രശ്നത്തിന്‍റെ പേരിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ തര്‍ക്ക പ്രദേശത്തുനിന്ന് പിന്‍വലിക്കണമെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്‍കുന്നു.

മൂന്ന് രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലെ ഡോക് ലയിലെ ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതിന് പിന്നാലെയാണ് ചൈന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഭൂട്ടാന്‍ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തിയത്. ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന നടത്തിയ റോഡ് നിര്‍മാണമാണ് ഭൂട്ടാനെ പ്രകോപിപ്പിച്ചത്. എന്നാല്‍ റോഡ് നിര്‍മിച്ചത് ചൈനയ്ക്ക് പരമാധികാരമുള്ള പ്രദേശത്താണെന്നായിരുന്നു ചൈനീസ് വാദം. അതേ സമയം സിക്കിമില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യന്‍ സൈന്യം പാകിസ്താനെയും ചൈനയെയും നേരിടാന്‍ സജ്ജമാണെന്ന് പ്രസ്താവിച്ചിരുന്നു. ഇന്ത്യന്‍ സൈനിക മേധാവിയുടെ ഈ പ്രസ്താവനയാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍: സിക്കിമില്‍ 3000 സൈനികര്‍, അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേയ്ക്ക്!!!ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍: സിക്കിമില്‍ 3000 സൈനികര്‍, അതിര്‍ത്തി തര്‍ക്കം യുദ്ധത്തിലേയ്ക്ക്!!!

 chinaattack-3
ജനറല്‍ ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വക്താവ് വു ഷിയാനാണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ജനറല്‍ ബിപിന്‍ റാവത്ത് 1962ലെ ഇന്ത്യ- ചൈനാ യുദ്ധത്തില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. സിക്കിമിലെ സൈനിക ആസ്ഥാനം സന്ദര്‍ശിച്ച് ദില്ലിയിലേയ്ക്ക് മടങ്ങിയ റാവത്ത് 17 മൗണെയ്ന്‍ സെക്ടറില്‍ 3000 സൈനികരെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
English summary
India should learn lessons from its defeat in 1962 and stop clamouring for a war, China warned on Thursday, saying the precondition for settling the current stand-off in the Sikkim sector is that New Delhi withdraws its troops immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X