കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്നെത്തി എല്ലാം കുട്ടിച്ചോറാക്കും, റോഡുനിര്‍മ്മാണം തടയും!! ഭീഷണിയുമായി ചൈന വീണ്ടും..

  • By Anoopa
Google Oneindia Malayalam News

ബീജിങ്ങ്: ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തി എല്ലാം കുട്ടിച്ചോറാക്കുമെന്നും ഇന്ത്യ നടത്തുന്ന റോഡുനിര്‍മ്മാണങ്ങള്‍ തടയുമെന്നുമുള്ള ഭീഷണിയുമായി ചൈന വീണ്ടും രംഗത്ത്. ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്തിറക്കിയത്. ചൈന നടത്തുന്ന റോഡു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നു പറഞ്ഞാണ് ഇന്ത്യ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചതെന്നാണ് പറയുന്നത്. അങ്ങ നെയാണെങ്കില്‍ ഇന്ത്യ നടത്തുന്ന റോഡുനിര്‍മ്മാണം തടയാന്‍ തങ്ങളും എത്തുമെന്ന് ചൈന വ്യക്തമാക്കി.

ഭൂട്ടാനില്‍ സ്ഥിതി ചെയ്യുന്ന ഡോക്‌ലാം ചൈനയുടെ അതിര്‍ത്തിയിലാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു.

പ്രകോപനം തുടരുന്നു

പ്രകോപനം തുടരുന്നു

പ്രകോപനങ്ങള്‍ തുടരെത്തുടരെ നടത്തുകയാണ് ചൈന. സൈന്യത്തിനെ പിന്‍വലിച്ചില്ലെങ്കില്‍ യുദ്ധത്തിനു പോലും തയ്യാറാകുമെന്നാണ് ചൈനയുടെ ഭീഷണി. എങ്കിലും ഒരിഞ്ചു പോലും പിറകോട്ടു മാറാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. അതേസമയം അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം ഇന്ത്യ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

സൈന്യത്തെ പിന്‍വലിക്കണം

സൈന്യത്തെ പിന്‍വലിക്കണം

എന്തു വന്നാലും തന്നെ ഡോക്ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം ചൈന വീണ്ടും വീണ്ടും ഉന്നയിക്കുകയാണ്. ര്‍ച്ച നടത്തണമെങ്കില്‍ ഇന്ത്യ ആദ്യം ചെയ്യേണ്ടത് സൈന്യത്തെ പിന്‍വലിക്കലാണെന്നും ചൈനീസ് സര്‍ക്കാറും മാധ്യമങ്ങളഉം ആവര്‍ത്തിച്ചു പറയുന്നു.

ഇന്ത്യ നടത്തുന്ന റോഡുനിര്‍മ്മാണം

ഇന്ത്യ നടത്തുന്ന റോഡുനിര്‍മ്മാണം

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുനിര്‍മ്മാണത്തിന്റെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് (ബിആര്‍ഒ) ഇതിനായി പ്രത്യേക അധികാരങ്ങള്‍ നല്‍കും. ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

3.409 കിലോമീറ്റര്‍

3.409 കിലോമീറ്റര്‍

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3.409 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുനിര്‍മ്മാണം ഉടന്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി 100 കോടി രൂപ വിനിയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. റോഡുനിര്‍മ്മാണത്തിനുള്ള അനുമതി നേരത്തേ ലഭിച്ചതാണെങ്കിലും കാലതാമസം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 യുദ്ധമുണ്ടാകില്ലെന്ന് ഇന്ത്യ

യുദ്ധമുണ്ടാകില്ലെന്ന് ഇന്ത്യ

യുദ്ധമുണ്ടാകില്ലെന്നും യുദ്ധം നടത്തുന്നത് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് മാത്രമാണെന്നും ചൈനയുടെ ഭാഗത്തു നിന്നും ഒരുപാട് ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നും ഇന്ത്യ പറയുന്നു. അതു കൊണ്ട് ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഇന്ത്യയുടെ പക്ഷം.

English summary
China 'warns' of infiltration in Indian territory, threatens to 'disrupt' ongoing projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X