കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനെതിരെ ശീതയുദ്ധം ഓര്‍മിപ്പിച്ച് ചൈന.... അവര്‍ വിഷം കലര്‍ത്തുന്നു, ഇനി നടക്കാനിരിക്കുന്നത്!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയ്‌ക്കെതിരെ ആഗോള തലത്തില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ കടുക്കുന്നു. എന്നാല്‍ ഇനിയും ക്ഷമിക്കേണ്ടതില്ലെന്നാണ് ചൈനയുടെ നിലപാട്. ബ്രിട്ടനെതിരെ ശീതയുദ്ധത്തിന്റെ മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ചൈനയ്‌ക്കെതിരെ ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിലെ രാഷ്ട്രീയക്കാര്‍ ശീതയുദ്ധത്തിനാണ് ശ്രമിക്കുന്നതെന്ന് ബ്രിട്ടനിലെ ചൈനീസ് അംബാസഡിര്‍ ലിയു ഷിയാവോമിംഗ് പറഞ്ഞു. ചൈനയുമായുള്ള ബന്ധത്തില്‍ ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ വിഷം കലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇവര്‍ മുമ്പത്തെ സോവിയറ്റ് യൂണിയനുമായിട്ടാണ് ചൈനയെ താരതമ്യം ചെയ്യുന്നത്. ഇവര്‍ ചൈനയുമായുള്ള ബന്ധം റദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

1

ബ്രിട്ടന്‍ ചൈനയ്‌ക്കെതിരെ കടുത്ത നിലപാടാണ് കുറച്ച് കാലമായി എടുക്കുന്നത്. നേരത്തെ ബ്രിട്ടന്റെ ഫൈജി സര്‍വീസ് മേഖലയില്‍ നിന്ന് ചൈനീസ് കമ്പനികളെയും ബ്രിട്ടന്‍ വിലക്കിയിരുന്നു. ഇതെല്ലാം ഇരുവരും ശീതയുദ്ധ സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോകുന്നത്. ഇക്കാര്യം ബ്രിട്ടന്‍ ശരിക്കും പരിശോധിക്കണം. ഇല്ലെങ്കില്‍ ബന്ധത്തില്‍ വിള്ളല്‍ വീഴും. അന്താരാഷ്ട്ര ഐക്യദാര്‍ഢ്യമാണ് ഈ അവസരത്തില്‍ ഏറ്റവും കൂടുതലായി വേണ്ടതെന്നും ചൈന ഓര്‍മിപ്പിച്ചു. നേരത്തെ ബ്രിട്ടന്റെ സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബ് ചൈനയുമായുള്ള ബന്ധം പഴയത് പോലെയാവില്ലെന്ന് പറഞ്ഞിരുന്നു. ബ്രിട്ടന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ചൈന.

അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വലിയൊരു ശതമാനവും ചൈനയുമായുള്ള ബന്ധം വേണ്ടെന്നാണ് ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഫൈജി പദ്ധതി നിര്‍ത്തിവെച്ചിരിക്കുന്നത്. ചൈന റിസര്‍ച്ച് ഗ്രൂപ്പ് എന്ന പ്രത്യേക ബ്ലോക്ക് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ ബോറിസ് ജോണ്‍സന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര ഇടപാടുകള്‍ റദ്ദാക്കാനാണ് ആവശ്യപ്പെടുന്നത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ നടത്തുന്ന ഇന്റലിജന്‍സ് അന്വേഷണത്തിലും ബ്രിട്ടന്‍ ഭാഗമാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പോസിറ്റീവായുള്ള ഇമേജിന് ശ്രമിക്കുന്ന ചൈനയ്ക്ക് ഈ നീക്കത്തില്‍ കടുത്ത അതൃപ്തിയുണ്ട്.

നേരത്തെ യൂറോപ്പ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ടും ചൈന നിര്‍ബന്ധിപ്പിച്ച് തിരുത്തിയിരുന്നു. ഇല്ലെങ്കില്‍ വ്യാപാര ബന്ധങ്ങള്‍ ഇല്ലാതാവുമെന്നായിരുന്നു ഭീഷണി. അതേസമയം യുഎസ്സിനെതിരെയും ചൈന രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ വാദങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും വൈറസ് എങ്ങനെ വന്നെന്ന് കണ്ടെത്തട്ടെ. സ്വന്തം നേട്ടങ്ങള്‍ക്കായി നുണ പറയുന്ന രാഷ്ട്രീയക്കാര്‍ പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ചൈന പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ കൊറോണവൈറസിനെ കുറിച്ച് പലതും പറഞ്ഞു. എന്നാല്‍ ഒരു തെളിവ് പോലും അദ്ദേഹത്തിന്റെ കൈവശമില്ല. അല്ലെങ്കില്‍ തന്നെ എങ്ങനെ തെളിവ് ലഭിക്കും. ഉണ്ടായാലല്ലേ തെളിവ് ലഭിക്കൂ എന്നും ചൈനീസ് വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.

English summary
china warns the britain against a new cold war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X