കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ ജോലി പോകാതിരിക്കാന്‍ എട്ടാം മാസത്തില്‍ അബോര്‍ഷന്‍!

  • By Muralidharan
Google Oneindia Malayalam News

ബീജിങ്: പോലീസ് ഓഫീസറായ ഭര്‍ത്താവിന്റെ ജോലി സംരക്ഷിക്കാനായി യുവതി ഗര്‍ഭഛിദ്രത്തിന് ഒരുങ്ങുന്നു. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് ഭര്‍ത്താവിന്റെ ജോലി സംരക്ഷിക്കാന്‍ മറ്റ് വഴികളില്ലാതെ ഗര്‍ഭഛിദ്രത്തിന് ഒരുങ്ങുന്നത്. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. രണ്ട് കുട്ടികള്‍ എന്നത് ചൈനയുടെ നയത്തിന് എതിരാണ്. അതുകൊണ്ട് തന്നെ ഇവര്‍ വീണ്ടും പ്രസവിച്ചാല്‍ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടും. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ചെന്‍ എന്ന് പേരായ ഈ 41 കാരി ഗര്‍ഭഛിദ്രത്തിന് ഒരുങ്ങുന്നതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

chinamap

തനിക്ക് പേടിയുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തന്റെ മുന്നില്‍ മറ്റ് വഴിയില്ല. ഗര്‍ഭഛിദ്രം നടത്തിയേ പറ്റൂ എന്ന് ഭര്‍ത്താവ് പറഞ്ഞാല്‍ അനുസരിച്ചേ മതിയാകൂ. യുവാന്‍ പ്രവിശ്യയില്‍ ഒരു പോലീസ് ഓഫീസറാണ് ഇവരുടെ ഭര്‍ത്താവ്. അതേസമയം 41 കാരിയെ എട്ടാം മാസത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കുന്നതിനെതിരെ ചൈനയില്‍ പൊതുജനരോഷം വളരുന്നുണ്ട്.

ഇത് സംബന്ധിച്ച് അധികതര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും പരാതികളും ലഭിക്കുന്നുണ്ട്. ഗര്‍ഭഛിദ്രം നടത്തരുതെന്നും സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടാല്‍ ഭര്‍ത്താവിന് തങ്ങള്‍ ജോലി കൊടുക്കാമെന്നും ചൈനയിലെ ഒരു ഓണ്‍ലൈന്‍ ട്രാവര്‍ സര്‍വ്വീസ് ചെന്നിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

English summary
A woman in China is mulling to have an abortion at the 8th month of her pregnancy to save her husband's job, media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X