കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുമച്ച് ചുമച്ച് നാല് വാരിയെല്ല് ഒടിഞ്ഞു..!! ചൈനയിലെ ഈ സ്ത്രീയുടെ ദുരനുഭവം അമ്പരപ്പിക്കും

Google Oneindia Malayalam News

ബീജിംഗ്: ചുമ വന്ന് കഴിഞ്ഞാല്‍ നമുക്ക് ഏറെ ബുദ്ധിമുട്ടാണ്. ശക്തിയായി ചുമച്ച് ശരീരമാകെ ഇളകി ശരീരവേദന വന്ന സംഭവമൊക്കെ നമ്മള്‍ ചുറ്റുപാട് നിന്നും കേള്‍ക്കാറുണ്ട്. എന്നാല്‍ ചുമച്ച് ചുമച്ച് എല്ല് പൊട്ടിയതിനെ കുറിച്ച് നമ്മള്‍ ആരും ഇതിന് മുന്‍പ് കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്.

ഒരു സ്ത്രീക്ക് വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് എല്ല് പൊട്ടലുണ്ടായി എന്നാണ് ചൈനയില്‍ ഷാങ്ഹായില്‍ നിന്നുള്ള വാര്‍ത്ത. ഹുവാങ് എന്ന സ്ത്രീക്കാണ് ചുമച്ച് ചുമച്ച് നാല് വാരിയെല്ലുകള്‍ പൊട്ടിപ്പോയത്. ഞെട്ടിപ്പിക്കുന്ന സംഭവം സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ( എസ് സി എം പി ) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്...

1

പ്രതീകാത്മക ചിത്രം

ഒരു ദിവസം വളരെ എരിവുള്ള ഭക്ഷണം കഴിച്ചതിന്റെ ഫലമായി ഹുവാങിന് ചുമയുണ്ടായി. ഇത് അവസാനിക്കാതെ ദിവസങ്ങളോളം തുടര്‍ന്നു. ശക്തിയായി ചുമക്കുന്നതിനിടെ ഒരിക്കല്‍ നെഞ്ചിനുള്ളില്‍ നിന്നും എന്തോ പൊട്ടുന്നത് പോലെ അനുഭവപ്പെട്ടു എന്ന് ഹുവാങ് പറയുന്നു. ആദ്യഘട്ടത്തില്‍ ഇത് ഹുവാങ് ഗൗനിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സംസാരിക്കുമ്പോഴും ശ്വാസോച്ഛാസം എടുക്കുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ആണ് ഹുവാങ് ഡോക്ടര്‍മാരെ കാണാന്‍ എത്തിയത്.

സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍സ്വത്ത് താനെ കൈയില്‍ വന്ന് ചേരും, ഇനി വിപരീത രാജയോഗത്തിന്റെ സമയം; ഭാഗ്യരാശിക്കാര്‍ ഇവര്‍

2

ഈ സമയം ഹുവാങിന് നെഞ്ചിനുള്ളില്‍ വേദനയും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഹുവാങിന് സി ടി സ്‌കാന്‍ നിര്‍ദേശിച്ചു. ഇതിലാണ് ഹുവാങിന്റെ നാല് വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയത്. ഒടിഞ്ഞ വാരിയെല്ലുകള്‍ സുഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ഹുവാങിന്റെ നെഞ്ചില്‍ ബാന്‍ഡേജ് കെട്ടി വെച്ചിരിക്കുകയും ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുയും ആണ്.

കേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകുംകേവലം തദ്ദേശ തെരഞ്ഞെടുപ്പല്ല, എംസിഡി നഷ്ടപ്പെട്ടാല്‍ ബിജെപിയുടെ ദല്‍ഹിയിലെ 'പവര്‍' തീരും; ആപ്പ് കരുത്തരാകും

3

ഹുവാങിന്റെ ശരീരഭാരം കുറഞ്ഞതാണ് വാരിയെല്ല് ഒടിയാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹുവാങിന് 171 സെന്റീമീറ്റര്‍ ഉയരവും 57 കിലോഗ്രാം ഭാരവുമുണ്ട്. അരക്ക് മുകളിലേക്ക് താരതമ്യേന മെലിഞ്ഞ ശരീര പ്രകൃതമാണ് ഹുവാങിന്റേത്. അവരുടെ വാരിയെല്ലുകള്‍ ചര്‍മ്മത്തിനടിയില്‍ വ്യക്തമായി കാണാം. അസ്ഥിയെ താങ്ങാന്‍ പേശികളില്ല.

അഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനംഅഭ്യൂഹങ്ങള്‍ക്ക് വിരാമം.. സാനിയയും മാലിക്കും ഉടന്‍ ഒന്നിച്ചെത്തും; പുതിയ പ്രഖ്യാപനം

4

അതിനാല്‍ ചുമയ്ക്കുമ്പോള്‍ വാരിയെല്ലുകള്‍ക്ക് ഒടിവുണ്ടാകാന്‍ എളുപ്പമാണ് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഡോക്ടര്‍ സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞത് ( എസ് സി എം പി ). സുഖം പ്രാപിച്ചതിന് ശേഷം മസിലുകളും ശരീരഭാരവും വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ശാരീരിക വ്യായാമങ്ങള്‍ ചെയ്യുമെന്ന് ഹുവാങ് പറഞ്ഞു.

English summary
China: womens four ribs broken after continuous cough, here is the shocking incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X