Get Updates
Get notified of breaking news, exclusive insights, and must-see stories!

വൺ റോഡ് വണ്‍ ബെല്‍റ്റ്: പദ്ധതിയിൽ ചേരാന്‍ ചൈന ഇന്ത്യയോട് യാചിക്കില്ല, ആഞ്ഞടിച്ച് ചൈനീസ് മാധ്യമങ്ങള്‍

ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്

ബെയ്ജിംഗ്: വൺ റോഡ് വൺ ബെല്‍റ്റ് പദ്ധയതിയിൽ പങ്കാളിയാവാൻ ചൈന ഇന്ത്യയോട് യാചിക്കില്ലെന്ന് ചൈനീസ് മാധ്യമങ്ങൾ. പദ്ധതിയിൽ ചേരാന്‍ ഇന്ത്യയില്‍ നിന്ന് നീക്കമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യയോട് പദ്ധതിയിൽ ചേരാൻ യാചിക്കില്ലെന്നുമാണ് ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

വൺ റോഡ് വൺ ബെല്‍റ്റ് പദ്ധതി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ഇടമായി മാറും, എന്നാൽ പദ്ധതിയിൽ പങ്കാളിയാവാൻ ഒരു രാജ്യത്തോടും ചൈന യാചിക്കില്ലെന്നും, ഇന്ത്യയ്ക്കും ജപ്പാനും വേണമെങ്കിൽ പദ്ധതിയുടെ ഭാഗമാകാമെന്നും ചൈനീസ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് എഡിഷൻ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വിദേശികളായ വായനക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് മാധ്യമം ഉന്നയിക്കുന്ന വാദങ്ങൾ.

photo-2017-


ഇന്ത്യ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ജപ്പാൻ ഒബിഒആർ ഫോറത്തിൽ പങ്കെടുക്കാനുള്ള തീരുമാനം കൈക്കൊണ്ട സാഹചര്യത്തിൽ ജപ്പാനെ ലക്ഷ്യം വച്ചാണ് ഗ്ലോബല്‍ ടൈംസിന്‍റെ ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനമെന്നും റിപ്പോർട്ടുണ്ട്. 60ലധികം രാജ്യങ്ങളുടെ പങ്കാളിത്തമുള്ള പദ്ധതി ജപ്പാന്‍റെ പങ്കാളിത്തമുണ്ടെങ്കിലും ഇല്ലെങ്കിലും വിജയകരമായി നടപ്പിലാക്കാൻ കഴിയുമെന്നാണ് ഗ്ലോബൽ ടൈംസിന്‍റെ അവകാശവാദം.

പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന സിൽക്ക് റൂട്ട് ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ചൈനയും പാകിസ്താനും പങ്കാളികളാവുന്ന പദ്ധതിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത്. എന്നാൽ ചൈനയുടെ പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ മെയ് മാസത്തിൽ നടന്ന കോണ്‍ഫറൻസില്‍ നിന്ന് വിട്ടുനിന്നതെന്നായിരുന്നു ചൈനീസ് മാധ്യമങ്ങളുടെ അവകാശവാദം. 50 ബില്യൺ ഡോളർ മുതൽ മുടക്കിലാണ് ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+