Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരോ..? എന്താണെന്നു വെച്ചാല്‍ തന്നെ തീരുമാനിച്ചോളൂ, ചൈന കൈ കഴുകി...

ബീജിങ്ങ്: പാകിസ്താന്‍ ആവശ്യപ്പെട്ടാല്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്നു പറഞ്ഞ ചൈന വാക്കു മാറ്റി. ജമ്മു കശ്മീര്‍ പ്രശ്‌നം എന്താണെന്നു വെച്ചാല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ തീര്‍ത്തുകൊള്ളൂ എന്ന് ചൈന. അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നമാണ്. കശ്മീര്‍ പ്രശ്‌നം അവര്‍ തന്നെ തീര്‍ക്കണമെന്നും തങ്ങള്‍ ഇടപെടില്ലെന്നും തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ്ങ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നത്തില്‍ യുഎന്‍ പ്രമേയം പാസ്സാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ലൂ കാങ്ങിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ലൂ കാങ്ങ് വ്യക്തമാക്കി.

rdg

പാക്കിസ്ഥാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കശ്മീരില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദോക്‌ലാം സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചൈനയുടെ പരാമര്‍ശം. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ദോക് ലായില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ചൈനയ്ക്കും ഇടപെടാമെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+