ട്രംപ് വന്ന പോലെ ഒന്നൊന്നര വരവിന് ഷി!! സൗദിയില്‍ കാത്തിരിക്കുന്നത് 14 അറബ് നേതാക്കള്‍...
റിയാദ്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ ആദ്യ വിദേശയാത്ര നടത്തിയത് സൗദി അറേബ്യയിലേക്കായിരുന്നു. വലിയ സ്വീകരണം അദ്ദേഹത്തിന് സൗദി നല്‍കുകയും ചെയ്തു. ആ യാത്ര പുതിയ ചില ദൗത്യങ്ങളുടെ തുടക്കമായിരുന്നുവെന്ന് ബോധ്യമാകാന്‍ സമയമെടുത്തു എന്നു മാത്രം.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സൗദി അറേബ്യ സമാനമായ രീതിയില്‍ മറ്റൊരു സ്വീകരണത്തിന് ഒരുങ്ങുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് വ്യാഴാഴ്ച റിയാദില്‍ എത്തുന്നത്. 14 അറബ് രാജ്യങ്ങളിലെ നേതാക്കള്‍ ഈ വേളയില്‍ സൗദിയിലെത്തും. സന്ദര്‍ശന കാര്യത്തില്‍ ചില ആശങ്കയുമുണ്ട്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

പതിറ്റാണ്ടുകളായി അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ജോ ബൈഡന് പ്രസിഡന്റായതോടെ ഇരുരാജ്യങ്ങളും അകലുന്നതാണ് കാഴ്ച. അമേരിക്കയുടെ പല ആവശ്യങ്ങളും സൗദി മുഖവിലക്കെടുക്കുന്നില്ല. മാത്രമല്ല, യുക്രൈന് വിഷയത്തില്‍ സൗദി റഷ്യയ്ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ബൈഡന് ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും സൗദി ഭരണാധികാരി മുഖം തിരിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു.

അമേരിക്ക ഉടക്കിയ സാഹചര്യത്തില്‍ മറുചേരിയുമായി അടുക്കുകയാണ് സൗദി അറേബ്യ. അമേരിക്കയുമായി ഉടക്കി നില്ക്കുന്ന ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് സൗദി ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ചൈനീസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാണ്. സുപ്രധാന തീരുമാനങ്ങള്‍ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് സൗദി അറേബ്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വേളയില്‍ 14 അറബ് രാജ്യങ്ങളുടെ നേതാക്കള്‍ റിയാദിലെത്തുമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു സമ്മേളനങ്ങളാണ് നടക്കുക. അറബ്-ചൈന ഉച്ചകോടിയും ജിസിസി-ചൈന ഉച്ചകോടിയും. എന്നാല്‍ വ്യാഴാഴ്ച തന്നെയാണോ ഉച്ചകോടി നടക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കിയാണ്.

രണ്ടു ദിവസമാണ് ചൈനീസ് പ്രസിഡന്റ് ഗള്ഫിലുണ്ടാകുക. ഡിസംബര്‍ ആദ്യത്തില്‍ ചൈന-അറബ് ഉച്ചകോടി സൗദിയില്‍ നടക്കുമെന്ന് ദുബായിലെ ചൈനീസ് പ്രതിനിധി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം കൃത്യമായ തിയ്യതി പറഞ്ഞിരുന്നില്ല. ഉച്ചകോടി നടക്കാന്‍ പോകുന്ന കാര്യം സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന് ഫോം നല്‍കിയിരുന്നു. എന്നാല്‍ അപ്പോഴും തിയ്യതി പറഞ്ഞിട്ടില്ല.

അമേരിക്കയുമായി ഉടക്കി നില്ക്കുന്ന രാജ്യങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സൗദിയിലെ സമ്മേളനത്തിനുണ്ട്. ചൈനയും സൗദിയും അമേരിക്കയുമായി ഉടക്കിലാണ്. സൗദിയുടെ നിലപാട് തന്നെയാണ് മറ്റു ജിസിസി രാജ്യങ്ങളും സ്വീകരിക്കാറുള്ളത്. യുക്രൈന്-റഷ്യ യുദ്ധത്തില്‍ റഷ്യയ്ക്കൊപ്പമായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. അമേരിക്ക മറുപക്ഷത്തായപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് മാറ്റിയില്ല.

ജിസിസി രാജ്യങ്ങള്‍ ചൈനയുമായി അടുക്കാന്‍ പ്രധാന കാരണം ലോകത്തെ പ്രധാന വിപണി ആയതുകൊണ്ടാണ്. സൗദി അറേബ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി സഖ്യത്തിന്റെ തീരുമാനത്തെ അമേരിക്ക എതിര്‍ത്തിരുന്നു എങ്കിലും ചൈന മൗനം പാലിക്കുകയാണ് ചെയ്തത്.

ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് സൗദിയുടെ എണ്ണ പ്രധാനമായും വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ വിപണി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് സൗദി. മാത്രമല്ല, ഈ രാജ്യങ്ങളുമായി കോടികളുടെ വ്യാപാര ബന്ധം സൗദിക്കും മറ്റു ജിസിസി രാജ്യങ്ങള്‍ക്കുമുണ്ട്. ചൈനയുമായി സുപ്രധാന വ്യാപാര കരാറില്‍ സൗദി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാകട്ടെ, അമേരിക്കക്ക് കനത്ത തിരിച്ചടിയുമാകും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications