ചൈനയില്‍ പര്‍ദ്ദ നിരോധിച്ചു
ബീജിങ്: ചൈന കമ്യൂണിസ്റ്റ് രാഷ്ട്രമാണെന്നാണ് അവകാശപ്പെടുന്നത്. കമ്യൂണിസ്റ്റുകള്‍ക്ക് മതവിശ്വാസമില്ലല്ലോ. അപ്പോള്‍ പിന്നെ മതവിശ്വാസികളുടെ താത്പര്യങ്ങള്‍ അവര്‍ അംഗീകരിച്ചോളണം എന്നും ഇല്ല.
മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത് നിരോധിച്ചു എന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്. എന്നാല്‍ ചൈനയില്‍ മൊത്തം ഈ നിരോധനം ഇല്ല. ചിന്ജിയാങ് പ്രവിശ്യയില്‍ മാത്രമാണ് നിരോധനം.
ഇസ്ലാമിക മതമൗലികവാദം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് ചിന്ജിയാങ് പ്രവിശ്യ. കഴിഞ്ഞ മാസം തന്നെ പാര്‍ട്ടി നേതൃത്വം പര്‍ദ്ദക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് പ്രദേശമാണ് ചിന്ജിയാങ്. അതുകൊണ്ട് തന്നെയാണ് ഇവിടെ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതെന്നാണ് ചൈനയുടെ വിലയിരുത്തല്‍. മേഖലയില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ സംഘര്‍ഷം പതിവാണ്.
തീവ്രവാദം വളരുന്നത് തടയാനാണ് പര്‍ദ്ദക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഉഗ്വര്‍ മേഖലയില്‍ തീവ്രവാദത്തിന്റെ വളര്‍ച്ച സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിന് പോലും തടസ്സമായിട്ടുണ്ടെന്നാണ് പറയുന്നത്. വര്‍ണ വസ്ത്രങ്ങള്‍ ധരിച്ചിരുന്ന സ്ത്രീകളെ കറുത്ത പര്ദ്ദമാത്രം ധരിക്കാന്‍ നിര്‍ബന്ധിതരാക്കിയത് മതമൗലിക വാദികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബുര്‍ഖ എന്നത് മുസ്ലീം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രമൊന്നും അല്ലെന്നാണ് ചൈനയുടെ വിലയിരുത്തല്‍. ബെല്‍ജിയവും ഫ്രാന്‍സും ഒക്കെ നേരത്തെ തന്നെ പര്‍ദ്ദ നിരോധിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications