കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കടത്തിന്റെ പുതിയ മുഖങ്ങള്‍: വജ്രം ഒളിച്ചുവെച്ചത് കുടലില്‍

  • By Neethu
Google Oneindia Malayalam News

ബാങ്കോങ്: ചൈനീസ് യുവതിയുടെ കുടലില്‍ നിന്നും 278000 ഡോളര്‍ വിലയുള്ള വജ്രം കണ്ടെടുത്തു. ബാങ്കോങ് സന്ദര്‍ശകരായ ജിയാങ് സൂലിയാന്‍(39) ഹെ യിങ്(34) എന്നിവരാണ് പോലീസ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനക്കിടയില്‍ യുവതിയുടെ കുടലില്‍ എന്തോ വസ്തു ഉണ്ടെന്നു സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനക്കിടയിലാണ് വജ്രമാണെന്നു സ്ഥിരീക്കരിച്ചത്.

ബാങ്കോങിലുള്ള ജ്വല്ലറിയില്‍ നിന്നും വജ്രം മോഷണം പോയി എന്ന വാര്‍ത്ത പോലീസില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ യുവതി കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു.

diamond

ഇവരുടെ ദഹനവ്യവസ്ഥക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ ഉടന്‍തന്നെ സര്‍ജറിക്ക് വിധേയയാക്കി. 22 കാരറ്റ് വജ്രമാണ് കുടലില്‍ നിന്നും നീക്കം ചെയ്തത്. മൂന്നു വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റമാണ് ഇതെന്ന് ബാങ്കോങ് പോലീസ് പറഞ്ഞു.നേരത്തെ വജ്രം കടത്താന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പിടിയിലായിരുന്നു.

English summary
39 years old woman arrested for diamond robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X