കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി കിര്‍ഗിസ്താനിലേക്ക്; ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച, ബിഷ്‌കെക്കില്‍ എസ്‌സിഒ ഉച്ചകോടി

Google Oneindia Malayalam News

ബെയ്ജിങ്: ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താനിലേക്ക് പോകും. ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി പുറപ്പെടുന്നത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായി അദ്ദേഹം ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തും. കിര്‍ഗിസ്താനിലെ ബിഷ്‌കെക്കിലാണ് ഉച്ചകോടി. മോദി രണ്ടാംതവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് സി ജിന്‍പിങുമായി ചര്‍ച്ച നടത്തുന്നത്. അമേരിക്കയുമായി വ്യാപാര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും നടത്തുന്ന ചര്‍ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്.

modi

ഈ മാസം 13, 14 തിയ്യതികളിലാണ് ബിഷ്‌കെക്കിലെ ഉച്ചകോടി. ചൈന നേതൃത്വം നല്‍കുന്ന എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‌സിഒ. സാമ്പത്തിക, സുരക്ഷ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്താണ് സംഘടനയുടെ പ്രവര്‍ത്തനം. 2017ലാണ് ഇന്ത്യയും പാകിസ്താനും സംഘത്തിന്റെ ഭാഗമായത്. ഉച്ചകോടിക്കിടെ മോദിയും ജിന്‍പിങും ചര്‍ച്ച നടത്തുമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായി ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി വാരണാസിയില്‍ വച്ച് നടത്താന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വരുന്ന ഒക്ടോബര്‍ 11നാണ് ഉച്ചകോടി നടക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. അനുകൂലമായി പ്രതികരിക്കുമെന്ന് ചൈനീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രാഹുലിന്റെ ജനനത്തിന് സാക്ഷിയായ നഴ്‌സ്; രാജമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍, വയനാട് പര്യടനം...രാഹുലിന്റെ ജനനത്തിന് സാക്ഷിയായ നഴ്‌സ്; രാജമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍, വയനാട് പര്യടനം...

കഴിഞ്ഞ വര്‍ഷമാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ പങ്കെടുത്ത ആദ്യ ഉച്ചകോടി നടന്നത്. ചൈനയിലെ ഹുബി പ്രവിശ്യയിലെ വുഹാനിലായിരുന്നു ഉച്ചകോടി. ഇരുനേതാക്കളും രണ്ടുദിവസം അവിടെ ചെലവഴിച്ചു. കായലോരത്തെ അതിഥി മന്ദിരത്തില്‍ ഇരുനേതാക്കളും 10 മണിക്കൂറോളമാണ് അന്ന് ചര്‍ച്ച നടത്തിയത്.

English summary
Chines President Xi Jinping to meet Modi on sidelines of SCO summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X