കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് അനുമതി... ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോരുമെന്ന് ആശങ്ക

Google Oneindia Malayalam News

കൊളംബോ: ചൈനയുടെ ഗവേഷണ ചാരക്കപ്പലിന് പ്രവേശന അനുമതി നല്‍കി ശ്രീലങ്ക. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഇന്ത്യയുടെ തന്ത്രപ്രധാനമായ രഹസ്യങ്ങള്‍ ഇതുവഴി ചൈന കൈവശപ്പെുടുത്തുമോ എന്നാണ് ആശങ്ക. 750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ള ചൈനീസ് കപ്പല്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയാല്‍ തെക്കേ ഇന്ത്യയിലെ തന്ത്രമേഖലകള്‍ നിരീക്ഷിക്കാന്‍ സാധിക്കും. ആന്ധ്രയിലെ ശ്രീഹരിക്കോട്ട, തമിഴ്‌നാട്ടിലെ കൂടംകുളം, കല്‍പ്പാക്കം, കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങള്‍ എന്നിവ ചൈനയുടെ ചാരവലയത്തിലാകും.

c

ദി യുവാന്‍ വാങ് 5 എന്ന ചൈനീസ് കപ്പലാണ് ശ്രീലങ്കയിലേക്ക് എത്തുന്നത്. ഇത് ഗവേഷണ, സര്‍വ്വെ കപ്പലാണ് എന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ചൈനയുടെ ചാര കപ്പലാണ് ഇത് എന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സാന്നിധ്യം ശക്തമാക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ശ്രീലങ്കയില്‍ ചൈന സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്.

രാജ്യ തലസ്ഥാനം വാരണാസിയിലേക്ക് മാറ്റും; അഹിന്ദുക്കള്‍ക്ക് വോട്ടില്ല... 'ഹിന്ദുരാഷ്ട്ര' ഭരണഘടന തയ്യാറാക്കുന്നുരാജ്യ തലസ്ഥാനം വാരണാസിയിലേക്ക് മാറ്റും; അഹിന്ദുക്കള്‍ക്ക് വോട്ടില്ല... 'ഹിന്ദുരാഷ്ട്ര' ഭരണഘടന തയ്യാറാക്കുന്നു

ആഗസ്റ്റ് 11ന് ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തേണ്ടതായിരുന്നു ചൈനീസ് കപ്പല്‍. എന്നാല്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെ ശ്രീലങ്ക കപ്പലിന് അനുമതി നല്‍കിയില്ല. എങ്കിലും ചൈനീസ് കപ്പല്‍ യാത്ര പുറപ്പെട്ടിരുന്നു. ചൈനയാണ് ഹംബന്‍ടോട്ട തുറമുഖത്തിന്റെ നടത്തിപ്പുകാര്‍. അതുകൊണ്ടു തന്നെ ചൈനീസ് കപ്പല്‍ എത്തുന്നത് തടയാന്‍ ശ്രീലങ്കയ്ക്ക് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രവേശന അനുമതി നല്‍കിയിരിക്കുന്നത്.

ആഗസ്റ്റ് 16 മുതല്‍ 22 വരെയാണ് ചൈനീസ് കപ്പല്‍ ശ്രീലങ്കയിലെ തുറമുഖത്തുണ്ടാകുക. ഇന്നാണ് പ്രവേശന അനുമതി നല്‍കിയതെന്ന് ശ്രീലങ്കയിലെ തുറമുഖ മാസ്റ്റര്‍ നിര്‍മല്‍ പി സില്‍വ അറിയിച്ചു. കഴിഞ്ഞ ജൂലൈ 12ന് ശ്രീലങ്ക ചൈനീസ് കപ്പലിന് അനുമതി നല്‍കിയിരുന്നു. പിന്നീടാണ് രാജ്യത്ത് ആഭ്യന്തര കലഹം രൂക്ഷമായതും രാഷ്ട്രീയ സാഹചര്യം മാറിയതും. 2005-15 കാലഘട്ടത്തില്‍ ശ്രീലങ്കന്‍ ഭരണകൂടം ചൈനയില്‍ നിന്ന് വന്‍തോതില്‍ കടം വാങ്ങിയിട്ടുണ്ട്.

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

English summary
Chines Ship Gets Entry Pass From Sri Lanka Despite India's Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X