കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം തുടങ്ങി പോലീസ്, മരണകാരണം!!

Google Oneindia Malayalam News

ടെൽ അവീവ്: ചൈനീസ് അംബാസിഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലിലെ ചൈനീസ് അംബാസഡർ ഡു വേയെയാണ് മരിച്ച നിലിയിൽ കണ്ടെത്തിയതെന്നാണ് പോലീസും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം. എന്നാൽ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രയേൽ പോലീസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ'സിന്ധ്യക്ക് ബിജെപി മടുത്തു, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു'; വൈറല്‍ ട്വീറ്റിന് പിന്നിലെ സത്യാവസ്ഥ

ഹെർസലിയിലെ ഇസ്രയേൽ അംബാസിഡറുടെ വസതിയിൽ നിന്ന് ശനിയാഴ്ച പുലർച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് വക്താവ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് മൃതദേഹം കണ്ടത്. എന്നാൽ ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകളെന്നാണ് മാധ്യമറിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

 china-1573556112

അനുശോചനം അറിയിക്കുന്നതിനായി ഇസ്രയേലിലെ ഡെപ്യൂട്ടി ചൈനീസ് അംബാസിഡറുമായി സംസാരിച്ചതായി ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ യുവാൽ റോട്ടെം പ്രതികരിച്ചു. ചൈനീസ് എന്ത് ആവശ്യമുണ്ടെങ്കിലും നിർവ്വഹിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഇസ്രയേലി ദിനപത്രം ഹാർട്ടെസ് റിപ്പോർട്ട് ചെയ്യുന്നു.

ഉക്രൈനിലെ ചൈനീസ് അംബാസഡറായി സേവനമനുഷ്ടിച്ചിരുന്ന ഡു ഫെബ്രുവരിയിലാണ് ഇസ്രയേലിലെത്തുന്നതെന്നാണ് എംബസി വെബ്സൈറ്റ് നൽകുന്ന വിവരം. ഭാര്യയും മകനുമടങ്ങുന്നതാണ് ഡുവിന്റെ കുടുംബമെങ്കിലും ഇവർ രണ്ടു പേരും ഇസ്രയേലിലില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈന മറച്ചുവെന്ന ആരോപണമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആരോപിക്കുന്നത്.

കാലവര്‍ഷം അടുക്കുന്നു.... തീരദേശവാസികള്‍ക്ക് ഒരൊറ്റ ആശങ്ക, കടല്‍ഭിത്തിയില്ല, അവര്‍ വാക്കുപാലിച്ചില്ലകാലവര്‍ഷം അടുക്കുന്നു.... തീരദേശവാസികള്‍ക്ക് ഒരൊറ്റ ആശങ്ക, കടല്‍ഭിത്തിയില്ല, അവര്‍ വാക്കുപാലിച്ചില്ല

ഇതിന് പിന്നാലെയാണ് ഇസ്രയേലിലെ ചൈനീസ് നിക്ഷേപങ്ങളെയും വിമർഷിച്ച് രംഗത്തെത്തിയ മൈക്ക് പോംപിയോയുടെ പ്രസ്താവനയെ വിമർശിച്ച് ഡൂ രംഗത്തെത്തിയത് രണ്ട് ദിവസം മുമ്പാണ്. കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോംപിയോയുടെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ചാണ് ഇസ്രയേലിലെ ചൈനീസ് എംബസി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഇസ്രയേൽ സന്ദർശിച്ചപ്പോഴായിരുന്നു മൈക്കിന്റെ ആരോപണങ്ങൾ.

രോഗബാധിതരുടെ എണ്ണം 30000 കടന്നു: ലോക്ക്ഡൌൺ നീട്ടി മഹാരാഷ്ട്ര, മെയ് 31 വരെ കർശന നിയന്ത്രണം!! രോഗബാധിതരുടെ എണ്ണം 30000 കടന്നു: ലോക്ക്ഡൌൺ നീട്ടി മഹാരാഷ്ട്ര, മെയ് 31 വരെ കർശന നിയന്ത്രണം!!

English summary
Chinese ambassador of Israel found dead in home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X