ധൈര്യമുള്ളവർക്ക് വരാം! ഇത് സാധാരണ ബാർബർ അല്ല! കണ്‍പോള ഷേവ് ചെയ്യും, അതും മൂർച്ചയേറിയ ബ്ലേഡ് കൊണ്ട്..

  • Posted By: Desk
Subscribe to Oneindia Malayalam

ബീജിങ്: മുടി വെട്ടാനും ഷേവ് ചെയ്യാനുമാണ് നമ്മൾ സാധാരണ ബാർബർ ഷോപ്പിൽ പോകാറുള്ളത്. എന്നാൽ ചൈനയിലെ ഒരു ബാർബർ ഷോപ്പിൽ കൺപോള ഷേവ് ചെയ്യാനാണ് ആളുകൾ എത്തുന്നത്. സിച്യുവാൻ പ്രവിശയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ബാർബർ ഷോപ്പിലാണ് ഈ സംഭവം.

ഇനി കളി മാറും... തെലങ്കാനയെ ഇളക്കിമറിക്കാൻ നര ബ്രഹ്മാനി! പ്രവർത്തകർക്ക് ആവേശം...

മുസ്ലീംങ്ങളുടെ നമസ്ക്കാരം കൊണ്ട് നടുവേദന കുറയുന്നു! വേറെയും ഗുണങ്ങൾ! അമേരിക്കൻ ഗവേഷകരും സമ്മതിച്ചു..

സിയോങ് ഗുവാവു എന്നയാളാണ് കൺപോള ഷേവ് ചെയ്തു കൊടുക്കുന്ന ബാർബർ. സോറി, പേര് ബാർബർ ഷോപ്പ് എന്നാണെങ്കിലും സിയോങ് മുടിവെട്ടി കൊടുക്കില്ല, താടിയും വടിക്കില്ല. കൺപോളയിൽ ബ്ലേഡ് ഇറക്കി ഷേവ് ചെയ്തുകൊടുക്കും. 62കാരനായ സിയോങ് 1980 മുതലാണ് കൺപോള ഷേവിങ് ആരംഭിക്കുന്നത്. ആദ്യമെല്ലാം ആളുകൾ മടിച്ചുനിന്നെങ്കിലും, പിന്നീടങ്ങോട്ട് ബാർബർ ഷോപ്പിൽ തിരക്കേറി.

സിച്യുവാൻ...

സിച്യുവാൻ...

ചൈനയിലെ സിച്യുവാൻ പ്രവിശ്യയിൽ ചെങ്ഡു നഗരത്തിലാണ് ഈ ബാർബർഷോപ്പ് സ്ഥിതിചെയ്യുന്നത്. കൺപോളയിൽ ബ്ലേഡ് ഇറക്കി ഷേവ് ചെയ്യുന്നതാണ് സിയോങ് ഗുവാവിന്റെ ബാർബർ ഷോപ്പിന് പ്രശസ്തി നേടികൊടുത്തത്. കൺപോളകൾ ഷേവ് ചെയ്യുന്നതിലൂടെ കണ്ണിലെ മാലിന്യങ്ങൾ കളയാമെന്നും, കണ്ണിന് കൂടുതൽ കുളിർമ ലഭിക്കുമെന്നാണ് സിയോങിന്റെ അവകാശവാദം.

1980 മുതൽ...

1980 മുതൽ...

1980 മുതലാണ് സിയോങ് കണ്‍പോളകൾ ഷേവ് ചെയ്യാൻ തുടങ്ങിയത്. ആദ്യം സ്വന്തം കണ്ണിൽ തന്നെയായിരുന്നു പരീക്ഷണം. ഇതിനു ശേഷമാണ് മറ്റുള്ളവർക്കും ചെയ്തുകൊടുക്കാൻ ആരംഭിച്ചത്. അപകടകരമായ പ്രവൃത്തിയാണെങ്കിലും സിയോങിന്റെ കൈകളെ തങ്ങൾക്ക് വിശ്വാസമാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

കണ്ണിന് കുളിർമ...

കണ്ണിന് കുളിർമ...

കണ്ണുകൾ വരണ്ടുണങ്ങിയാലോ, കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാലോ ആളുകൾ സിയോങിന്റെ അടുത്തെത്തും. മൂർച്ചയേറിയ ബ്ലേഡ് കൈയിലെടുത്ത് അനായാസം സിയോങ് കൺപോളകൾ ഷേവ് ചെയ്യും. ഇത് കഴിഞ്ഞാൽ കണ്ണിന് കൂടുതൽ കുളിർമയാണെന്നും, മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് ഇവർ പറയുന്നത്. 80 യുവാൻ(ഏകദേശം 800 രൂപ)ആണ് ഒരൊറ്റ ഷേവിങിനുള്ള ചാർജ്.

 പറയുന്നത്...

പറയുന്നത്...

എന്നാൽ സിയോങിന്റെ കൺപോള ഷേവിങിനോട് പ്രദേശത്തെ നേത്രരോഗ വിദഗ്ദർക്ക് എതിരഭിപ്രായമാണുള്ളത്. രോഗാണു വിമുക്തമാക്കാത്ത ബ്ലേഡ് കൊണ്ടാണ് സിയോങ് ഷേവ് ചെയ്യുന്നതെന്നും, ഇത് വളരെയേറെ അപകടകരമാണെന്നുമാണ് നേത്രരോഗ വിദഗ്ദരുടെ അഭിപ്രായം. പക്ഷേ, സിയോങിന്റെ കൈകളെ വിശ്വസിക്കുന്നവർ ഇതിനോട് യോജിക്കുന്നില്ല. കൺപോള ഷേവ് ചെയ്യുന്നത് ഒരിക്കലും അപകടരമല്ലെന്നാണ് ഇവരുടെ അഭിപ്രായം.

English summary
chinese barber offers eyelid shaving.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്