മൊബൈലില്‍ കളിക്കുന്നത് വിലക്കി, 10 വയസ്സുകാരനായ മകന്‍ അമ്മയോട് ചെയ്തത്!! ദൃശ്യങ്ങള്‍ പുറത്ത്...

  • Written By:
Subscribe to Oneindia Malayalam

ഗ്വാങ്ഷു: കുടുംബബന്ധങ്ങളെപ്പോലും തകര്‍ക്കുന്ന വില്ലനായി മൊബൈല്‍ ഫോണ്‍ മാറുകയാണെന്നതില്‍ സംശയമില്ല. മൊബൈലില്‍ കളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മകന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിനിമാസ്റ്റൈലില്‍ 10 വയസ്സുകാരനായ മകന്‍ അമ്മയെ തുടര്‍ച്ചയായി തൊഴിക്കുന്ന തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ഈ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയാണ്.

വീഡിയോ കാണാം

നാണക്കേടുണ്ടാക്കുന്ന സംഭവം ചൈനയില്‍

ചൈനയിലാണ് നാണംകെടുത്തുന്ന ഈ സംഭവം അരങ്ങേറിയത്. ഗ്വാങ്ഷുവില ആശുപത്രിയില്‍ വച്ചാണ് 10 വയസ്സുകാരന്‍ അമ്മയെ മര്‍ദ്ദിച്ചത്. മൊബൈലില്‍ കളിക്കുന്നത് നിര്‍ത്താന്‍ അമ്മ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ മകന്‍ അമ്മയെ കാലുയര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ഇതു തടയാന്‍ ശ്രമിച്ചെങ്കിലും മകന്‍ കലിയടങ്ങാതെ ആക്രമിച്ചുകൊണ്ടിരുന്നു.

പുറത്തുവിട്ടത് ചൈനീസ് മാധ്യമം

ചൈനയലെ പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈനാണ് ഈ വാര്‍ത്ത പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സംഭവം നടന്നത് എന്നാണെന്നു വ്യക്തമല്ല.

മര്‍ദ്ദിച്ചത് നെഞ്ചിലും ഇടുപ്പിനും

നില്‍ക്കുന്ന അമ്മയുടെ നെഞ്ചിലും ഇടുപ്പിനും ഷൂവിട്ട കാലുകളാല്‍ മകന്‍ ശക്തിയായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒപ്പമുള്ള മുത്തശ്ശി അമ്മയെ രക്ഷിക്കാന്‍ മുന്നില്‍ വന്നുനില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കിടയിലൂടെ മകന്‍ അമ്മയ്‌ക്കെതിരായ ആക്രമണം തുടരുകയാണ്.

10 സെക്കന്റുള്ള വീഡിയോ

10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും മകന്‍ അമ്മയെ തൊഴിക്കുന്നുണ്ട്. വീഡിയോ വിവിധ മാധ്യമങ്ങള്‍ പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ കമന്റിട്ട് കഴിഞ്ഞു. ഈ കുട്ടി പരസ്യമായി ഇങ്ങനെ പെരുമാറുകയാണെങ്കില്‍ വീട്ടിലും മര്‍ദ്ദിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.

English summary
A Chinese mother was brutally attacked by her own son as she tried to stop him from playing on his mobile phone.The 10-year-old boy, from Guangzhou, southern China's Guangdong Province, repeatedly kicked his mother in the torso when he was told to get off his phone
Please Wait while comments are loading...