വിവാഹവേദിയില്‍ പൊട്ടിക്കരഞ്ഞ് വധു...കാരണം കേട്ട് വരനും തകര്‍ന്നു
വിവാഹം ജീവിതത്തിലെ സുപ്രധാനമായ ഒരു കാര്യമാണ്. മാതാപിതാക്കളെ സംബന്ധിച്ച് തങ്ങളുടെ മക്കളുടെ വിവാഹം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കല്യാണത്തിന് സമ്മതിക്കേണ്ട അവസ്ഥ മക്കള്‍ക്ക് വരാറുണ്ട്. ഇനി പറയാന്‍ പോകുന്നത് ഒരു ഇരുപത് വയസുകാരിയുടെ കാര്യമാണ്, വിവാഹ ദിവസം അവള്‍ എല്ലാവരുടേയും മുന്നില്‍വെച്ച് പൊട്ടിക്കരഞ്ഞു. വേദയില്‍ നിന്നവരും ബന്ധുക്കളും വരനും എല്ലാവരും ഞെട്ടിപ്പോയി..
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് അനുസരിച്ച്, തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയില്‍ നിന്നുള്ള വധുവാണ് വിവാഹ വേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞത്. അതിനുള്ള കാരണവും വധു പറഞ്ഞു. നല്ല വെളുത്ത വസ്ത്രം അണിഞ്ഞ വധു അണിഞ്ഞൊരുങ്ങിയാണ് നില്‍ക്കുന്നത്. പക്ഷേ അവള്‍ ക്യാമറയിലേക്ക് നോക്കുന്നതേയില്ല. പകരം കരയുകയാണ്..

തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടിയും സംസ്‌കാരം കാത്തുസൂക്ഷിക്കാനുമാണ് താന്‍ വിവാഹത്തിന് തയ്യാറായതെന്ന് യുവതി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പ്രായമായി വരികയാണ്. ബന്ധുക്കള്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. അയാല്‍ക്കാര്‍ തന്നെക്കുറുച്ച് എന്തൊക്കയോ കുശുകുശുക്കുന്നു...

വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞ് എല്ലാവരും തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് യുവതി പറഞ്ഞു. അങ്ങനെയാണ് വരനെ ഡേറ്റിംഗില്‍ വെച്ച് പരിചയപ്പെടുന്നതെന്നും തനിക്ക് പ്രത്യേകിച്ച് ഒരു താല്പര്യവും തോന്നിയില്ലെന്നും വധു പറഞ്ഞു. എന്നാലും വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവള്‍ പറഞ്ഞു...

ഞാൻ എന്റെ മാതാപിതാക്കൾക്ക് വേണ്ടിയാണ് കല്യാണം കഴിക്കുന്നത്. എനിക്ക് നല്ലൊരു ഭാവി ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല, വധു പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. നിരവധി ആളുകൾ യുവതിയുടെ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്...

ചിലർ വധുവിന്റെ അവസ്ഥയോർത്ത് സങ്കടപ്പെട്ടപ്പോൾ ചിലർ എന്തിനാണ് ആ വരനെ ഇങ്ങനെ ആളുകളുടെ മുന്നിൽവെച്ച് നാണംകെടുത്തിയതെന്നാണ് ചോദിക്കുന്നത്. ഇഷ്ടമല്ലെങ്കിൽ അത് നേരത്തെ പറയാണമയിരുന്നു, കാരണം യുവതിയുടെ മനസ്സിൽ എന്താണെന്ന് അറിയാതെ അയാൾ തന്റെ വിവാഹദിനം സ്വപ്നം കണ്ടുകാണില്ലെയെന്നാണ് ചിലർ ചോദിക്കുന്നത്...












Click it and Unblock the Notifications