കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ ചൈന കടലില്‍ ചൈനയുടെ പടയൊരുക്കം... സര്‍വ്വസന്നാഹങ്ങളുമായി കപ്പല്‍പ്പട, വിമാനവാഹിനി

തായ് വാനുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് നടത്തിയ ആശയ വിനിമയം ചൈനയെ പ്രകോപിപ്പിച്ചിരുന്നു

Google Oneindia Malayalam News

ബീജിങ്: തായ് വാനുമായും അമേരിക്കയും ആയുള്ള പ്രശ്‌നങ്ങള്‍ സജീവമായി നിലനില്‍ക്കെ ദക്ഷിണ ചൈന കടലില്‍ ചൈനയുടെ പടയൊരുക്കം. വിമാനവാഹനി കപ്പല്‍ അടക്കം ആറ് പടക്കപ്പലുകളാണ് ദക്ഷിണ ചൈന കടലില്‍ യുദ്ധസമാനമായ നീക്കം നടത്തുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്.

തങ്ങളുടെ പതിവ് സൈനികാഭ്യാസത്തിന്റെ ഭാഗം മാത്രമാണിത് എന്നാണ് ചൈനയുടെ വാദം. എന്നാല്‍ തായ് വാനും അമേരിക്കയും ജപ്പാനും എല്ലാം ഈ നീക്കത്തെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

തായ് വാന്‍ തങ്ങളുടെ കീഴിലാണെന്ന വാദമാണ് ചൈന എന്നും ഉന്നയിച്ചിട്ടുള്ളത്. ഇതിനെ തള്ളിക്കളയുന്ന നീക്കമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്.

ലയണിങ്... ചൈനയുടെ പുതിയ താരം

ലയണിങ്... ചൈനയുടെ പുതിയ താരം

ചൈന തദ്ദേശീയമായ നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ആണ് ലയണിങ്. ഈ കപ്പലും അതിനൊപ്പം അഞ്ട് പടക്കപ്പലുകളും ആണ് ദക്ഷിണ ചൈന കടലില്‍ ഉള്ളത്.

തായ് വാന്‍ തങ്ങളുടേതെന്ന്

തായ് വാന്‍ തങ്ങളുടേതെന്ന്

തായ് വാന്‍ ഒരു സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ കീഴിലുള്ള പ്രദേശമാണെന്നും ആണ് ചൈനയുടെ വാദം. എന്നാല്‍ തായ് വാന്‍ ഇത് അംഗീകരിക്കുന്നില്ല. ദക്ഷിണ ചൈന കടലിലാണ് തായ് വാന്‍

 കടല്‍ തങ്ങളുടേത്... തായ് വാനും

കടല്‍ തങ്ങളുടേത്... തായ് വാനും

ദക്ഷിണ ചൈന കടലിന് മേല്‍ തങ്ങള്‍ക്കാണ് പരമാധികാരം എന്നാണ് ചൈനയുടെ വാദം. തായ് വാന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. എന്നാല്‍ ദക്ഷിണ ചൈന കടലിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ചൈനയ്‌ക്കെതിരെ വിധിച്ചിരുന്നു.

തായ് വാന് സമീപത്ത് കപ്പല്‍ പട

തായ് വാന് സമീപത്ത് കപ്പല്‍ പട

ദക്ഷിണ ചൈന കടലില്‍ തായ് വാന് സമീപത്ത് കൂടി ചൈനയുടെ കപ്പല്‍പ്പട കടന്നുപോയി എന്ന് തായ് വാന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തായ് വാന്റെ നിയന്ത്രണത്തിലുള്ള പ്രാറ്റസ് ദ്വീപിന് സമീപത്ത് കൂടിയായിരുന്നു ഇത്.

തായ് വാന്റെ യുദ്ധ വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍

തായ് വാന്റെ യുദ്ധ വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍

തങ്ങള്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ് എന്നാണ് തായ് വാന്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ചൈനയെ പ്രതിരോധിക്കാന്‍ തായ് വാന്റെ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും തയ്യാറായി ഇരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപിന്റെ വെല്ലുവിളിക്കുള്ള മറുപടി?

ട്രംപിന്റെ വെല്ലുവിളിക്കുള്ള മറുപടി?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപ് അതിന് ശേഷം തായ് വാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചിരുന്നു. ഇത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോഴത്തെ സൈനികാഭ്യാസം എന്നും വിലയിരുത്തുന്നുണ്ട്.

അമേരിക്കയുടെ അന്തര്‍വാഹിനി പിടിച്ച ചൈന

അമേരിക്കയുടെ അന്തര്‍വാഹിനി പിടിച്ച ചൈന

അടുത്തിടെ അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹനി ദക്ഷിണ ചൈന കടലില്‍ നിന്ന് ചൈനീസ് നാവിക സേന പിടികൂടിയിരുന്നു. ഈ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ചൈനയെ വീണ്ടും പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കന്‍ തീരം വരെ എത്തുമോ?

അമേരിക്കന്‍ തീരം വരെ എത്തുമോ?

ചൈനീസ് പടക്കപ്പലുകള്‍ ഒരുനാള്‍ കിഴക്കന്‍ പസഫിക് തീരത്തേയ്ക്ക് ഒരുനാള്‍ നീന്തിയെത്തും എന്നും അമേരിക്കന്‍ തീരത്ത് അവര്‍ നാശം വിതയ്ക്കും എന്നും ഒക്കെ ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യുദ്ധക്കൊതിയനായ ട്രംപ്

യുദ്ധക്കൊതിയനായ ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒരു യുദ്ധക്കൊതിയനായും ചൈനീസ് വിരുദ്ധനായും ആണ് വിലയിരുത്തുന്നത്. ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതോടെ മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതമായേക്കും എന്നാണ് വിലയിരുത്തലുകള്‍.

English summary
A group of Chinese warships led by the country's sole aircraft carrier entered the top half of the South China Sea on Monday after passing south of Taiwan, the island's defence ministry said of what China has termed a routine exercise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X