കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കൻ ചൈനീസ് കൊറോണ ഗവേഷകൻ വെടിയേറ്റ് മരിച്ചു: അഭ്യൂഹങ്ങൾ പലത്, മരിച്ചതോ കൊലപ്പെടുത്തിയതോ?

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് ഗവേഷകൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിക്കൊണ്ടിരുന്ന ആളാണ് മരിച്ചത്. ഒന്നുകിൽ ആത്മഹത്യയോ അല്ലെങ്കിൽ അടുപ്പമുള്ള പങ്കാളി വെടിയുതിർത്തതോ ആകാമെന്നാണ് പോലീസ് പറയുന്നത്. 37 കാരനായ ബിംഗ് ലു വാണ് പിറ്റ്സ്ബർഗിന്റെ പ്രാന്തപ്രദേശത്ത് വെച്ച് വെടിയേറ്റ് മരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗിൽ റിസർച്ച് പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

 എന്താണ് വന്ദേ ഭാരത് മിഷൻ? നിർണായക ദൌത്യത്തിന് ഇന്ത്യ, ആദ്യ വിമാനം ഇറങ്ങുന്നത് കൊച്ചിയിൽ!! എന്താണ് വന്ദേ ഭാരത് മിഷൻ? നിർണായക ദൌത്യത്തിന് ഇന്ത്യ, ആദ്യ വിമാനം ഇറങ്ങുന്നത് കൊച്ചിയിൽ!!

അക്രമിയെന്ന് സംശയിക്കുന്ന ഹാവോ ഗുവിന്റെ(46) മൃതദേഹം സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതോടെയാണ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നതെന്നാണ് ഡബ്ല്യൂടിഎഇ എന്ന വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൊറോണ വൈറസ് ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഇയാൾ മരിച്ചത് എന്നതിന് തെളിവില്ല. മരിച്ച ഇരുവരും തമ്മിലുള്ള തർക്കത്തിന് ഒടുവിലാണ് കൊല്ലപ്പെട്ടതെന്ന സൂചനയാണ് പോലീസ് നൽകുന്നതെ്നാണ് ചാനൽ റിപ്പോർട്ടിൽ പറയുന്നത്.

 crime-1575952386

എന്നാൽ ഗവേഷകൻ കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം നടത്തുന്നത് കൊണ്ടാണ് വെടിയേറ്റ് മരിച്ചിട്ടുള്ളത് എന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നത്. ബിംഗ് ലൂവിനെ അഴിമതി നടത്തുന്ന സർക്കാരാണ് ഇല്ലാത്താക്കിയതെന്നാണ് ഒരു ഉപയോക്താവിന്റെ പ്രതികരണം. അദ്ദേഹം അമേരിക്കയിൽ കൊറോണ വൈറസ് ഉടലെടുത്തതിന്റെ സത്യാവസ്ഥയെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും രഹസ്യം വെളിപ്പെടുത്തായിരുന്നുവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതേ സമയം ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് കൊലചെയ്യപ്പെട്ടതാണെന്ന ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്.

അതേസമയം ബിംഗ് കൊറോണ വൈറസിന് കാരണമാകുന്ന സാർസ് കോവ്- 2 വൈറസിന്റെ കോശഘടനയെക്കുറിച്ച് നിർണായക കണ്ടെത്തൽ നടത്തിയിരുന്നുവെന്നാണ് പിറ്റ്സ്ബർഗ് സർവ്വകലാശാല പ്രസ്താവനയിൽ വ്യക്തമാക്കിയത്. അദ്ദേഹം എന്താ തുടങ്ങിയത് അത് പൂർത്തിയാക്കാനുള്ള ശ്രമമാണ് ഞങ്ങൾ തുടരുന്നത്. അദ്ദേഹത്തിന്റെ ശാസ്ത്രീയ മികവിന് ഇത്തരത്തിലാണ് ആദരാജ്ഞലികൾ അർപ്പിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ക്യാബിനറ്റ് പിടിക്കാന്‍ സിന്ധ്യ, ചൗഹാന് പുതിയ പണി, നോട്ടമിട്ട് സീനിയേഴ്‌സ്, കോണ്‍ഗ്രസിന് ചിരി!ക്യാബിനറ്റ് പിടിക്കാന്‍ സിന്ധ്യ, ചൗഹാന് പുതിയ പണി, നോട്ടമിട്ട് സീനിയേഴ്‌സ്, കോണ്‍ഗ്രസിന് ചിരി!

കോണ്‍ഗ്രസിനെ കുരുക്കാന്‍ വീണ്ടും സിന്ധ്യ; ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ കിടിലന്‍ തന്ത്രംകോണ്‍ഗ്രസിനെ കുരുക്കാന്‍ വീണ്ടും സിന്ധ്യ; ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ കിടിലന്‍ തന്ത്രം

പ്രവാസികളുടെ മടക്കം; ആദ്യ വിമാനം പറന്നുയര്‍ന്നു, രാത്രിയോടെ തിരിച്ചെത്തും, കപ്പല്‍ മാലദ്വീപിലെത്തിപ്രവാസികളുടെ മടക്കം; ആദ്യ വിമാനം പറന്നുയര്‍ന്നു, രാത്രിയോടെ തിരിച്ചെത്തും, കപ്പല്‍ മാലദ്വീപിലെത്തി

മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ യുഎസ്സിന്റെ കൊലയാളി സംഘം, വെനസ്വലയില്‍ അറസ്റ്റ്, പിന്നീട് സംഭവിച്ചത്!!<strong><br></strong>മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ യുഎസ്സിന്റെ കൊലയാളി സംഘം, വെനസ്വലയില്‍ അറസ്റ്റ്, പിന്നീട് സംഭവിച്ചത്!!

English summary
Chinese Coronavirus researcher shot dead in US's Pitsberg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X