കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ഐഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെവിറ്റു

  • By Aswathi
Google Oneindia Malayalam News

Apple iphone
ഷാങ്ഹായി: ആപ്പിള്‍ ഫോണുകള്‍ക്കും ഐപാഡുകള്‍ക്കും ഏറെ പ്രചാരമുള്ള രാജ്യമാണ് ചൈന. എന്നാല്‍ സ്വന്തം കുഞ്ഞിനെക്കാള്‍ വിലയുണ്ടോ ആപ്പിള്‍ ഫോണിന്. ഉണ്ടെന്ന് തന്നെയാണ് ചൈനയിലെ ഒരു ദമ്പതിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് തെളിയുന്നത്. ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാന്‍ മകളെ വിറ്റ ചൈനീസ് ദമ്പതിമാര്‍ക്കെതിരെ ക്രിമിനല്‍ കേസ്.

ഷാങ്ഹായി സ്വദേശികളായ ദമ്പതിമാര്‍ക്കെതിരെയാണ് മൂന്നാമത്തെ കുഞ്ഞിനെ ഓണ്‍ലൈന്‍ വഴി വിദേശികള്‍ക്ക് വില്‍പന നടത്തിയതിന് കേസെടുത്തിരിക്കുന്നത്. ദമ്പതിമാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനുഷ്യക്കടത്ത് നടത്തിയതിനും കുട്ടിയെ അനധികൃതമായി പണത്തിനുവേണ്ടി ഓണ്‍ലൈന്‍ വഴി വില്‍പന നടത്തിയതിനെതിരെയുമാണ്‌ ക്രിമിനല്‍ കേസ് ചുമത്തിയിരിക്കുന്നത്.

കുട്ടിയെ വിറ്റ് കിട്ടിയ പണം കൊണ്ട് ആപ്പിള്‍ ഐ ഫോണും വിലകൂടിയ സ്‌പോര്‍ട് ഷൂസുകളും മറ്റും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 13,000 ഡോളറിനാണ്(എട്ടുലക്ഷത്തോളം ഇന്ത്യന്‍ രൂപ) കുട്ടിയെ വിറ്റതെന്ന് ഇവരുടെ ഓണ്‍ലൈന്‍ പോസ്റ്റിങ്ങില്‍ നിന്നും വ്യക്തമായി.

അതേ സമയം, തങ്ങള്‍ കുഞ്ഞിനെ വിറ്റിട്ടില്ലെന്നും മൂന്നാമത്തെ കുഞ്ഞിനെ ദത്ത് നല്‍കിയതാണെന്നും ദമ്പതികള്‍ പൊലീസിന് മൊഴി നല്‍കി. രണ്ട് കുട്ടികളുള്ള തങ്ങള്‍ക്ക് മൂന്നാമതൊരു കുഞ്ഞിനെക്കൂടെ വളര്‍ത്താനുള്ള ശേഷിയില്ല. കുഞ്ഞിന്റെ മികച്ച ജീവിത സൗകര്യത്തിന് വേണ്ടിയാണ് വിദേശികള്‍ക്ക് കൈമാറിയതെന്നും ദമ്പതികള്‍ പറയുന്നു. കേസിന്റെ വിചാരണ ഷാങ്ഹായി കോടതിയിലാണ് നടക്കുന്നത്.

English summary
A Shanghai couple faces jail for alleged human trafficking after “selling” their baby daughter and spending the money on an iPhone, expensive trainers and other luxury goods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X