കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് വിമതന്‍ യുഎസിനൊപ്പം, വുഹാന്‍ ലാബ് വിവരങ്ങള്‍ ബൈഡന്‍ ഭരണകൂടത്തിന് ലഭിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വുഹാനിലെ വൈറോളജി ലാബിനെ പറ്റിനെയും അവിടെ വെച്ച് കൊറോണവൈറസ് ചോര്‍ന്നതിനെ കുറിച്ചും അമേരിക്കയ്ക്ക് വിവരം നല്‍കിയത് ചൈനീസ് വിമതനെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സ്‌റ്റേറ്റ് സെക്യൂരിറ്റി വൈസ് മിനിസ്റ്ററായ ഡോംഗ് ജിംഗ്‌വെയാണ് യുഎസ്സിന് ഈ വിവരങ്ങള്‍ നല്‍കിയത്. ഇയാള്‍ ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് നാടുവിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്നാണ് യുഎസ്സിന് ഈ വിവരങ്ങള്‍ ലഭിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും ഡോങ് നാടുവിട്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹോങ്കോംഗ് വഴി സ്വന്തം മകളെയും കൂട്ടിയാണ് ഇയാള്‍ അമേരിക്കയിലേക്ക് പോയതെന്നായിരുന്നു അഭ്യൂഹങ്ങള്‍.

1

ഫെബ്രുവരിയിലാണ് ഡോങ് യുഎസ്സിലേക്ക് പോയതെന്നാണ് വിവരം. ബൈഡന്‍ ഭരണകൂടത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ തുടര്‍ന്ന് ഇയാള്‍ നല്‍കുകയായിരുന്നു. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമത നീക്കമാണിത്. നേരത്തെ ചൈന വിട്ടവരൊന്നും ഇത്ര വലിയ രഹസ്യങ്ങള്‍ ഒരു രാജ്യത്തിനും നല്‍കിയിരുന്നില്ല. ചൈനയുടെ സുരക്ഷാ മന്ത്രാലയത്തില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോങ്. ചൈനയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് നീക്കങ്ങള്‍ക്ക് പിന്നിലും ഡോങാണ് പ്രവര്‍ത്തിച്ചിരുന്നത്.

2018 ഏപ്രിലിലാണ് ഇയാളെ വൈസ് മിനിസ്റ്റര്‍ പദവിയിലേക്ക് ചൈന നിയമിക്കുന്നത്. ചൈന-അമേരിക്ക കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ചൈന ഉന്നയിച്ചെന്ന് മറ്റൊന്ന് ചൈനീസ് വിമതനായ ഹാന്‍ ലിയാന്‍ചാവോ പറഞ്ഞു. ഇയാള്‍ 1989ലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ വെടിവെപ്പിന് ശേഷം രാജ്യം വിട്ടയാളാണ്. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശകാര്യ കാര്യ അധ്യക്ഷന്‍ യാങ് ജിയെച്ചിയും ഡോങിനെ വിട്ടുതരണമെന്ന് യുഎസ്സിനോട് ആവശ്യപ്പെട്ടു. എന്നാല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വിട്ടുതരാനാവില്ലെന്ന് തുറന്ന് പറഞ്ഞു.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

അതേസമയം ഡോംഗിന്റെ മകള്‍ യാംഗും അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് സൂചന. ആലിബാബ ഗ്രൂപ്പിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജിയാംഗ് ഫാന്‍ യാംഗിന്റെ മുന്‍ ഭര്‍ത്താവാണ്. നേരത്തെ ട്രംപ് അനുകൂല വെബ്‌സൈറ്റ് റെഡ്‌സ്റ്റേറ്റ് ചൈനയില്‍ നിന്നൊരു വിമതന്‍ അമേരിക്കയിലേക്ക് കുടിയേറുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യുഎസ്സിലെ പ്രമുഖ ഡോക്ടറായ ആന്റണി ഫൗച്ചിയടക്കം കൊറോണവൈറസ് ലാബില്‍ നിര്‍മിച്ചതല്ലെന്ന വിലയിരുത്തലിലാണ്. അത്തരം ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.

ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ലോകം കീഴടക്കുകയാണോ ഈ ആനക്കൂട്ടങ്ങളുടെ ലക്ഷ്യം ? | Oneindia Malayalam

English summary
chinese defector helped biden administration to find coronavirus is lab made says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X