3മക്കള്‍, ചൈനീസ് സംവിധായകന് 7കോടി പിഴ

ഹൗസ് ഓഫ് ഫ്‌ളൈയിംഗ് ടാഗേഴ്‌സ്, ദ ഫഌവേഴ്‌സ് ഓഫ് വാര്‍, ടു വീവ്, എന്നീ സിനിമകളുടെ സംവിധായകനാണ് ഷാങ്. രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഷാങിനും പത്‌നി ചെന്‍ ടിങ്ങിനും ഉള്ളത്.
2013 ഡിസംബറില്‍ തങ്ങള്‍ക്ക് മൂന്ന് കുട്ടികളുള്ള കാര്യം ഇരുവരും സമ്മതിച്ചിരുന്നു. പറ്റിപ്പോയ തെറ്റിന് എന്ത് ശിക്ഷ സ്വീകരിയ്ക്കാനും തയ്യാറാണെന്ന് ഷാങ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രശസ്ത സംവിധായകനെതിരെ പിഴ ചുമത്തിയത്
കര്‍ശനമായ കുടംുബാസൂത്രണ നിയമങ്ങള്‍ ഉള്ള ചൈനയില്‍ അടുത്തിടെ ചില ഇളവുകള്‍ വരുത്തിത്തുന്ന പ്രമേയം പാസാക്കിയിരുന്നു. ദമ്പതിമാരില്‍ ഒരാള്‍ ഒറ്റക്കുട്ടിയായിരുന്നാല്‍ അത്തരം ദമ്പതിമാര്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ആവാം എന്നതായിരുന്നു ഇളവ്. എന്നാല്‍ 61 കാരനായ ഷാങ് ഈ ഗണത്തിലും ഉള്‍പ്പെടാത്തതിനാല്‍ പിഴ അടയ്‌ക്കേണ്ടി വന്നു.












Click it and Unblock the Notifications