നികുതി മോചനത്തിനായി ചൈനയില്‍ വിവാഹമോചനം

എങ്ങനെയാണെന്നല്ലേ. വിവാഹമോചനം നേടിക്കഴിഞ്ഞാല്‍ ദമ്പതിമാരുടെ വീടുകള്‍ ഒരാളുടെ പേരിലേയ്ക്ക് മാറ്റും. അതിന്‌ശേഷം നികുതി അടയ്ക്കാതെ തന്നെ വീട് വില്‍ക്കാനുള്ള ആനുകൂല്യം വിവാഹമോചനം നേടിയവര്‍ക്ക് ലഭിയ്ക്കും. വിരുതന്‍മാരായ ചൈനക്കാര്‍ എന്ത് ചെയ്യുമെന്നോ വിവാഹമോചനം നേടി ടാക്‌സ് വെട്ടിച്ച ശേഷം വീണ്ടും ബന്ധം വേര്‍പെടുത്തിയ ഭാര്യയെ കല്യാണം കഴിയ്ക്കും.
ചൈനക്കാരുടെ ഈ സൂത്രം മൂലം പണികിട്ടിയത് നികുതി വകുപ്പിന് തന്നെ. നികുതിയിളവ് ലഭിയ്ക്കുന്നതിനായി വന്‍തോതില്‍ വിവാഹമോചനങ്ങള്‍ നടക്കാന്‍ തുടങ്ങി. 2013 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് 40,000 ദമ്പതിമാരാണ് വിവാഹമോചനം നേടിയത്. വിവഹാമോചനങ്ങള്‍ ഇനിയും കൂടാനാണ് സാധ്യത.എന്തായാലും ഇത്തരം ഇളവുകളള്‍ സർക്കാർ നിർത്തലാക്കുമോയെന്ന് കാത്തിരുന്നു കാണാം.












Click it and Unblock the Notifications