ജീവിതം കൊണ്ട് മുന്നറിയിപ്പ് നല്കി: ചൈനീസ് ഡോക്ടര്‍ കൊറോണക്ക് കീഴടങ്ങി, അധികൃതര്‍ക്ക് വിമര്‍ശനം
ബെയ്ജിംഗ്: ചൈനയില്‍ മരിച്ചവരില്‍ കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ഡോക്ടറും. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ഡോക്ടര്‍ ലി വെന്‍ലിയാങ് മരിച്ചതായി ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ചയാണ് അറിയിച്ചത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ നേത്ര രോഗ വിദഗ്ധനാണ് ഇദ്ദേഹം. 2002-2003 കാലത്തുണ്ടായ സാര്‍സിന് സമാനമായ രോഗലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെന്നും ഡോക്ടറാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഹൂബെയിലെ വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയാണ് ഡോക്ടറുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലെ വേരിഫൈഡ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഡിസംബര്‍ 30ന് 34കാരനായ വെന്‍ലിയാങ് ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് പിന്നീട് ചോദ്യം ചെയ്ത എട്ട് പേരിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. തെറ്റായ പ്രചരമാണ് ഡോക്ടറുതേടെന്ന് കാണിച്ച് പോലീസ് നാല് ദിവസം ഇദ്ദേഹത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിനും കൊറോണ വൈറസ് ബാധിക്കുന്നത്. രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയവരെ അനുചിതമായാണ് കൈകാര്യം ചെയ്തതെന്ന് പിന്നീട് ചൈനീസ് സുപ്രീംകോടതിയും നിരീക്ഷിച്ചിരുന്നു.

പുതിയ തരത്തില്‍പ്പെട്ട കൊറോണ വൈറസില്‍ നിന്നുള്ള ന്യൂമോണിയ പടര്‍ന്നതോടെ ചികിത്സക്കിടെ നേത്ര രോഗ വിദഗ്ധനായ വി വെന്‍ലിയാങ്ങിന് അസുഖം ബാധിച്ചെന്നും ഫെബ്രുവരി ഏഴിന് പുലര്‍ച്ചെ 2.58 ഓടെ മരണമടഞ്ഞെന്നുമാണ് ആശുപത്രി പുറത്തുവിട്ട സന്ദേശം. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
കൊറോണ വൈറസ് ബാധിച്ച് ഇതിനകം ചൈനയില്‍ 560 പേരാണ് മരണമടഞ്ഞത്. രോഗം വ്യാപകമായി പടരുന്നത് തടയുന്നതിനായി ചൈനീസ് അധികൃതര്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. സാര്‍സിന് സമാനമായ ലക്ഷണങ്ങളാണ് കൊറോണ വൈറസിന് തിരിച്ചറിഞ്ഞ ലി തന്റെ സഹപ്രവര്‍ത്തകരോട് മാസ്ക് ധരിക്കാനും നിര്‍ദേശിച്ചിരുന്നു.
വിവരം ലഭിച്ചിട്ടും ഹൂബെ അധികൃതരുടെ മെല്ലെപ്പോക്ക് നയമാണ് തിരിച്ചടിയായതെന്നുമാണ് ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഇതിനിടെ രോഗം വ്യാപിക്കുന്ന വിവരം മറച്ചുവെക്കാന്‍ ശ്രമം നടന്നുവെന്നും ആരോപിക്കുന്നു. അദ്ദേഹം ഹീറോ ആണെന്നും സ്വന്തം ജീവന് കൊണ്ട് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് ഒരു ഡോക്ടര്‍ ലിയെക്കുറിച്ച് വെയ്ബോയില് പോസ്റ്റിട്ടത്.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications