• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജീവിതം കൊണ്ട് മുന്നറിയിപ്പ് നല്‍കി: ചൈനീസ് ഡോക്ടര്‍ കൊറോണക്ക് കീഴടങ്ങി, അധികൃതര്‍ക്ക് വിമര്‍ശനം

ബെയ്ജിംഗ്: ചൈനയില്‍ മരിച്ചവരില്‍ കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറും. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ഡോക്ടര്‍ ലി വെന്‍ലിയാങ് മരിച്ചതായി ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ചയാണ് അറിയിച്ചത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ നേത്ര രോഗ വിദഗ്ധനാണ് ഇദ്ദേഹം. 2002-2003 കാലത്തുണ്ടായ സാര്‍സിന് സമാനമായ രോഗലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെന്നും ഡോക്ടറാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഹൂബെയിലെ വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയാണ് ഡോക്ടറുടെ മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലെ വേരിഫൈഡ‍് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

സംസ്ഥാന ബജറ്റ്; ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂട്ടി, ബജറ്റിലും പൗരത്വ നിയമത്തില്‍ പ്രതിഷേധം

ഡിസംബര്‍ 30ന് 34കാരനായ വെന്‍ലിയാങ് ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് പിന്നീട് ചോദ്യം ചെയ്ത എട്ട് പേരിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. തെറ്റായ പ്രചരമാണ് ഡോക്ടറുതേടെന്ന് കാണിച്ച് പോലീസ് നാല് ദിവസം ഇദ്ദേഹത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിനും കൊറോണ വൈറസ് ബാധിക്കുന്നത്. രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയവരെ അനുചിതമായാണ് കൈകാര്യം ചെയ്തതെന്ന് പിന്നീട് ചൈനീസ് സുപ്രീംകോടതിയും നിരീക്ഷിച്ചിരുന്നു.

പുതിയ തരത്തില്‍പ്പെട്ട കൊറോണ വൈറസില്‍ നിന്നുള്ള ന്യൂമോണിയ പടര്‍ന്നതോടെ ചികിത്സക്കിടെ നേത്ര രോഗ വിദഗ്ധനായ വി വെന്‍ലിയാങ്ങിന് അസുഖം ബാധിച്ചെന്നും ഫെബ്രുവരി ഏഴിന് പുലര്‍ച്ചെ 2.58 ഓടെ മരണമടഞ്ഞെന്നുമാണ് ആശുപത്രി പുറത്തുവിട്ട സന്ദേശം. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കൊറോണ വൈറസ് ബാധിച്ച് ഇതിനകം ചൈനയില്‍ 560 പേരാണ് മരണമടഞ്ഞത്. രോഗം വ്യാപകമായി പടരുന്നത് തടയുന്നതിനായി ചൈനീസ് അധികൃതര്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. സാര്‍സിന് സമാനമായ ലക്ഷണങ്ങളാണ് കൊറോണ വൈറസിന് തിരിച്ചറിഞ്ഞ ലി തന്റെ സഹപ്രവര്‍ത്തകരോട് മാസ്ക് ധരിക്കാനും നിര്‍ദേശിച്ചിരുന്നു.

cmsvideo
  Could This Coronavirus be Disease X? Mystery Behind Chinese Virus | Oneindia Malayalam

  വിവരം ലഭിച്ചിട്ടും ഹൂബെ അധികൃതരുടെ മെല്ലെപ്പോക്ക് നയമാണ് തിരിച്ചടിയായതെന്നുമാണ് ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ഇതിനിടെ രോഗം വ്യാപിക്കുന്ന വിവരം മറച്ചുവെക്കാന്‍ ശ്രമം നടന്നുവെന്നും ആരോപിക്കുന്നു. അദ്ദേഹം ഹീറോ ആണെന്നും സ്വന്തം ജീവന്‍ കൊണ്ട് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് ഒരു ഡോക്ടര്‍ ലിയെക്കുറിച്ച് വെയ്ബോയില്‍ പോസ്റ്റിട്ടത്.

  English summary
  Chinese Doctor, Among First To Warn About Coronavirus Outbreak, Dies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X